ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗൗതമി നായര്‍ തിരിച്ചെത്തുന്നു
ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതമിയാണ്

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഗൗതമി നായര്‍ വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നു. മഞ്ജു വാര്യര്‍ക്കൊപ്പമാണ് ഗൗതമിയുടെ രണ്ടാം വരവ്. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതമിയാണ്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്‍റെ സംവിധാനം പ്രജേഷ് സെന്നാണ്.
ये à¤à¥€ पà¥�ें- കടുത്ത തലവേദന, ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍.. കോവിഡ് കാല അനുഭവം പങ്കുവെച്ച് ഗൗതമി നായർ
ഗൗതമി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍റെ സെക്കന്‍ഡ് ഷോയിലൂടെയാണ് ഗൗതമി അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ഖറിന്‍റെയും അരങ്ങേറ്റചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ കഥാപാത്രവും ശ്രദ്ധ നേടി. പിന്നീട് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹശേഷം ഗൗതമി അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇതിനിടയില്‍ നടി സംവിധായികയുടെ കുപ്പായമണിയുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗും ആരംഭിച്ചിരുന്നു. ദുര്‍ഗ കൃഷ്ണയായിരുന്നു നായിക. കെ.എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടായില്ല.
Adjust Story Font
16

