Quantcast

ഇറാനിൽ ഭൂകമ്പം; യു എ ഇയിൽ പ്രകമ്പനം

ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

MediaOne Logo
ഇറാനിൽ ഭൂകമ്പം;  യു എ ഇയിൽ പ്രകമ്പനം
X

ഇറാനിൽ ഭൂകമ്പം. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.45 നാണ് തെക്കൻ ഇറാനിൽ ഭൂചലനുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം യു എ ഇയിലും അനുഭവപ്പെട്ടു. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇക്കാര്യം യു എ ഇ കാലാവസ്ഥാ ഭൗമനിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. അതേസമയം, യു എ ഇയിൽ എവിടെയും നാശനഷ്ടമുള്ളതായി റിപ്പോർട്ടില്ല. ഇറാനിലെ ഹൊർമോസ്ഗൻ പ്രവിശ്യയിലെ ഖൂഹെർദിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു എ ഇക്ക് പുറമേ ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

TAGS :

Next Story