മിഡിലീസ്റ്റിലെ വ്യവസായ പ്രമുഖൻ മാജിദ് അൽ ഫുത്തൈം അന്തരിച്ചു
പശ്ചിമേഷ്യയിലെ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു.

- Published:
17 Dec 2021 7:33 PM IST

ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ് അൽ ഫുത്തൈം അന്തരിച്ചു. റീടെയ്ൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിെൻറ തലവനായിരുന്നു. ദുബൈ ആധുനിക നഗരമായി വളരുന്നതിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച അദ്ദേഹം 1930കളിൽ എമിറേറ്റിലെ സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്.
യു.എ.ഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീൈട്ടൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. 33,000 ജീവനക്കാർ ഗ്രൂപ്പിെൻറ സ്ഥാപനങ്ങളിൽ കീഴിൽ ജോലി ചെയ്യുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ് അൽ ഫുത്തൈമെന്ന് ട്വീറ്റിൽ ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
Adjust Story Font
16
