Quantcast

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനവിലക്ക് നീങ്ങാൻ സാധ്യത; എംബസികൾക്ക് അനുകൂല വിവരം ലഭിച്ചു

ഓദ്യോഗിക സർക്കുലർ ഇതു വരെ ഗാക്ക പുറത്തിറക്കിയിട്ടില്ല

MediaOne Logo

VM Afthabu Rahman

  • Updated:

    2021-08-24 13:11:13.0

Published:

24 Aug 2021 6:04 PM IST

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനവിലക്ക് നീങ്ങാൻ സാധ്യത; എംബസികൾക്ക് അനുകൂല വിവരം ലഭിച്ചു
X

സൗദിയിലേക്ക് ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യക്കാർക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ വരു ദിവസങ്ങളിൽ പുറത്തിറങ്ങും. സൗദിയിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് തിരിച്ചെത്താനാണ് അനുമതി നൽകുകയെന്നാണ് വിവരം. ഇക്കാര്യം യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ എംബസികളെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ എന്തു തീരുമാനമാകും എടുക്കുകയെന്നത് വ്യക്തമല്ല. വളരെ കുറച്ചു പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിനും എടുത്ത് നിലവിൽ സൗദിയിലുള്ളത്. എന്നാൽ ഇനി മുതൽ സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാനിരിക്കുന്നവർക്ക് തീരുമാനം ഗുണകരമാകും. വിവിധ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് എംബസികൾക്ക് സൗദി അധികൃതരിൽ നിന്നും ലഭിച്ചത്. ഇന്ത്യൻ എംബസിക്കും സമാന വിവരം ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.

Next Story