Quantcast

പത്തു മാസത്തിനിടെ കുറഞ്ഞത് 9120 രൂപ; സ്വർണവില ഇനിയും കുറയുമോ?

നിലവിൽ 33,160 രൂപയാണ് പവൻ വില

MediaOne Logo

  • Published:

    5 March 2021 9:15 AM GMT

പത്തു മാസത്തിനിടെ കുറഞ്ഞത് 9120 രൂപ; സ്വർണവില ഇനിയും കുറയുമോ?
X

സംസ്ഥാനത്ത് സ്വർണവിലയിലെ തുടർച്ചയായ ഇടിവ് തുടരുന്നു. പത്തു മാസത്തിനിടെ 9120 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിലുണ്ടായത്. വെള്ളിയാഴ്ച 280 രൂപയാണ് കുറഞ്ഞത്. നിലവിൽ 33,160 രൂപയാണ് പവൻ വില. അഞ്ചു ദിവസത്തിനിടെ മാത്രം 1280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 42000 രൂപ തൊട്ട വിലയാണ് ഇപ്പോൾ തുടർച്ചയായി താഴേക്കു പോകുന്നത്. ഡോളർ കരുത്താർജ്ജിച്ചതും യുഎസ് ട്രഷറി ആദായം വർധിച്ചതുമാണ് ആഗോള സ്വർണവിപണിയെ ബാധിച്ചത്.

മൾട്ടി സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) വെള്ളിയാഴ്ച 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. തുടർച്ചയായ എട്ടാം ദിനമാണ് എംസിഎക്‌സിൽ വിലയിടിയുന്നത്. ട്രോയ് ഔൺസിന് 1693.79 ഡോളറാണ് ഇപ്പോഴത്തെ വില.

ഈയാഴ്ച മാത്രം 2.3 ശതമാനത്തിന്റെ കുറവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. യുഎസ് ട്രഷറി ആദായത്തിൽ 1.5 ശതമാനം വർധനയുമുണ്ടായി.

ഇനിയും കുറയുമോ?

വിപണിയിൽ യുഎസ് കറൻസി കരുത്തു നേടുന്നത് സ്വർണവിലയെ ഇനിയും ബാധിക്കുമെന്ന് കൊടക് സെക്യൂരിറ്റീസിലെ വിപി-കമ്മോഡിറ്റി റിസർച്ച് ഹെഡ് രവീന്ദ്രറാവു മണികൺട്രോൾ ഡോട് കോമിനോട് പറഞ്ഞു.

കടപ്പത്ര വിറ്റുവരവിൽ ഇടപെടില്ലെന്ന ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിപണിയിൽ ചലനമുണ്ടാക്കിയത്. ഇതോടെ കടപ്പത്ര വില താഴ്ന്നു. അവയിലെ നിക്ഷേപം വർധിക്കുകയും ചെയ്തു. കടപ്പത്രവില വർധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് പവലിൽ നിന്ന് വിപണി പ്രതീക്ഷിച്ചിരുന്നത്.

TAGS :

Next Story