സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രധാന പ്രതി പിടിയില്‍
പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച മാരുതി ബലേനോ കാറും പിടിച്ചെടുത്തു

മാന്നാർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച മാരുതി ബലേനോ കാറും പിടിച്ചെടുത്തു.
ये à¤à¥€ पà¥�ें- ആലപ്പുഴയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി
ആലപ്പുഴ മാന്നാര്‍ സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയതിൽ പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരമുണ്ട്.
പൊലീസ്, അന്വേഷണം ഊർജ്ജിതമാക്കിയതോടെ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. തുടർന്ന് മാന്നാറിലെത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സ്വർണക്കടത്ത് കണ്ണിയെന്ന് യുവതി സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16

