Quantcast

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു

കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം

MediaOne Logo

  • Published:

    8 March 2021 4:02 AM GMT

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു
X

തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം.

കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story