Quantcast

സ്മൃതി മന്ദാനയും പൂനവും തിളങ്ങി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം.

MediaOne Logo

  • Published:

    9 March 2021 3:18 PM IST

സ്മൃതി മന്ദാനയും പൂനവും തിളങ്ങി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
X

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 157 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 28.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി സ്മൃതി മന്ദാന, പൂനം റാവത്ത് എന്നിവര്‍ തിളങ്ങി. സ്മൃതി മന്ദാന 80 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ പൂനം 62 റണ്‍സ് നേടി.

ഇരുവരെയും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ജെമിനാ റോഡ്രിഗസിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് റണ്‍സാണ് ജെമിന നേടിയത്. 64 പന്തുകളില്‍ നിന്നായിരുന്നു സ്മൃതി മന്ദാന 80 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിനാണ് ഇന്ത്യ ഒതുക്കിയത്. 41 ഓവറിനുള്ളില്‍ എല്ലാവരും കൂടാരം കയറുകയായിരുന്നു. ജുലാന്‍ ഗോസ്വാമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

10 ഓവര്‍ എറിഞ്ഞ ജുലാന്‍ 42 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മന്‍സി ജോഷി എന്നിവരും ഇന്ത്യക്കായി തിളങ്ങി.

TAGS :

Next Story