സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സർക്കാർ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സംസ്ഥാന സർക്കാർ. 1,51,23,000 രൂപയ്ക്കാണ് കർണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന് കരാര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.
സർക്കാറിൻെറ പ്രവർത്തനം ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ് കരാർ. ഇതുസംബന്ധിച്ച് ടെൻഡർ വിളിച്ചപ്പോൾ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്റ്റ് കമ്യൂണിക്കേഷന് കരാർ നൽകുകയായിരുന്നു. വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസന്റേഷന് ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്കോറും പരിഗണിച്ചാണ് കൺസപ്റ്റിനെ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് വകുപ്പാണ് ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.
Next Story
Adjust Story Font
16

