ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചു പണി: ആറ് മന്ത്രിമാരെ ഒഴിവാക്കി
ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചു പണി . നിലവിലെ ചില മന്ത്രിമാരുടെ വകുപ്പ് മാറ്റിയും മന്ത്രാലയങ്ങളെ കൂട്ടിയോജിപ്പിച്ചുമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മന്ത്രിസഭ പുനസംഘടിപ്പിച്ചത്

ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചു പണി . നിലവിലെ ചില മന്ത്രിമാരുടെ വകുപ്പ് മാറ്റിയും മന്ത്രാലയങ്ങളെ കൂട്ടിയോജിപ്പിച്ചുമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മന്ത്രിസഭ പുനസംഘടിപ്പിച്ചത് . 6 മന്ത്രിമാരെ ഒഴിവാക്കി പകരം 2 പുതിയ മന്ത്രിമാരെ നിയമിച്ചു. അമീരിദിവാനി ഓര്‍ഡര്‍ 1/2016 ലൂടെ ഖത്തര്‍ മന്ത്രി സഭ പുനസംഘടിപ്പിച്ചതായ വാര്‍ത്താ ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ 20 അംഗമന്ത്രിസഭ 16 അംഗമായി ചുരുക്കി.
പുതുവര്‍ഷത്തില്‍ അമീരി ദീവാനിയുടെ ആദ്യ ഓര്‍ഡറാണ് മന്ത്രിസഭ പുനസംഘടനയിലൂടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പുറപ്പെടുവിച്ചിരിക്കുന്നത് . നിലവിലെ മന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയും ചില വകുപ്പുകള്‍ മാറ്റിയും മറ്റു ചിലര്‍ക്ക് അധിക ചുമതല നല്‍കിയും നടത്തിയ മന്ത്രിസഭ അഴിച്ചു പണിയില്‍ നിലവിലെ വിദേശകാര്യമന്ത്രി ഡോ - ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയെ മാറ്റി പകരം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയെ നിയമിച്ചതാണ് പ്രധാനമാറ്റം. പ്രതിരോധ വകുപ്പിന്റെയും മന്ത്രിസഭാകാര്യ വകുപ്പിന്റെയും സഹമന്ത്രിയായാണ് ഡോക്ടര്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യക്ക് നിയമനം നല്‍കിയത് . പ്രതിരോധവകുപ്പ് ചുമതല അമീര്‍ തന്നെ വഹിക്കും . നിലവിലെ സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി ഡോക്ടര്‍ സാലെഹ് ബിന്‍ ഗാനിം അല്‍ അലിയായിരിക്കും ഇനി സാംസ്‌കാരിക കായിക മന്ത്രി. തൊഴില്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ അബ്ദുല്ല സാലെഹ് അല്‍ ഖുലൈഫി ,സാംസ്‌കാരിക വകുപ്പ് മന്ത്രി ഡോക്ടര്‍ ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ കുവാരി ,ആരോഗ്യവകുപ്പ്മന്ത്രി അബ്ദുല്ല ഖാലിദ് അല്‍ഖഹ്താനി , പരിസ്ഥിതി വകുപ്പ് മന്ത്രി അഹമ്മദ് അമര്‍ അല്‍ ഹുമൈദി ,മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രി അബ്ദുറഹ്മാന്‍ ഖലീഫ ആല്‍ഥാനി കമ്മ്യൂണിക്കേഷന്‍ മന്ത്രി ഹെസ്സ അല്‍ ജബര്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കായിക വകുപ്പും സാംസ്‌കാരിക വകുപ്പും സംയോജിപ്പിച്ചതുപോലെ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പും തൊഴില്‍ സാമൂഹിക കാര്യ വകുപ്പും കൂട്ടിയോജിപ്പിച്ച് ഡോക്ടര്‍ ഇസ്സ ബിന്‍ സാദ് അല്‍ ജഫലി അല്‍ നുഐമിക്ക് ചുമതല നല്‍കി. നിലവിലെ വാര്‍ത്താ വിതരണ വകുപ്പും ഗതാഗത വകുപ്പും യോജിപ്പിച്ച് ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിയെ പുതിയ മന്ത്രിയായി നിയമിച്ചു. രണ്ട് വകുപ്പുകളായിരുന്ന പരിസ്ഥിതി , മുനിസിപ്പല്‍ മന്ത്രാലയങ്ങളെ യോജിപ്പിച്ച് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിക്ക് ചുമതല നല്‍കി . ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എം ഡി യായിരുന്ന ഡോക്ടര്‍ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ ആരോഗ്യ മന്ത്രിയാക്കി മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചു. അമീരി ദിവാനിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീറിന്റെ സാന്നിദ്ധ്യത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു.
Adjust Story Font
16

