ദേശാഭിമാനത്തിന്റെ നിറവില്‍ ഖത്തറില്‍ റിപ്പബ്ലിക് ദിനാഘോഷം
ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടന്ന 67 ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി .
ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ നടന്ന 67 ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി . തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശവും അദ്ദേഹം വായിച്ചു. ചടങ്ങില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങളും ദേശീയഗാനവും ആലപിച്ചു. കാലത്ത് 8 മണിക്ക് ഹിലാലിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പതാക ഉയര്‍ത്തി . തുടര്‍ന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശവും അംബാസഡര്‍ വായിച്ചു.
റിപ്ബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെത്തിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ ഐ സി ജി എസ് സങ്കല്‍പ്പിലെ കമാന്റ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മുഗുള്‍ ഗാര്‍ഗിയും നാവികരും എംബസി അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു . ചടങ്ങില്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങളും ദേശീയഗാനവും ആലപിച്ചു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും പ്രതിനിധികള്‍ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന പ്രാതിനിധ്യമാണ് ഇന്ത്യന്‍ എംബസിയുടെ റിപ്ബ്ലിക് ദിനാഘോഷ പരിപാടികളില്‍ കാണാനായത്.
Adjust Story Font
16

