ഖത്തര്‍ വസന്തോത്സവത്തിന് തുടക്കമായി
ശൈത്യകാല അവധി പ്രമാണിച്ച് വര്‍ഷങ്ങളായി ഖത്തറില്‍ നടന്നുവരുന്ന വസന്തോത്സവത്തിന് ദോഹയിലെ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും തുടക്കമായി 27 ഇനം വ്യത്യസ്ഥ പരിപാടികളാണ് സൂഖ് വാഖിഫില്‍ രൂപം നല്‍കിയിരിക്കുന്നത് ഫെസ്റ്റിവല്‍ ഫെബ്രുവരി 5 വരെ നീണ്ടു നില്‍ക്കും.
ശൈത്യകാല അവധി പ്രമാണിച്ച് വര്‍ഷങ്ങളായി ഖത്തറില്‍ നടന്നുവരുന്ന വസന്തോത്സവത്തിന് ദോഹയിലെ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും തുടക്കമായി 27 ഇനം വ്യത്യസ്ഥ പരിപാടികളാണ് സൂഖ് വാഖിഫില്‍ രൂപം നല്‍കിയിരിക്കുന്നത് ഫെസ്റ്റിവല്‍ ഫെബ്രുവരി 5 വരെ നീണ്ടു നില്‍ക്കും.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്നു വരുന്ന വസന്തോത്സവത്തില്‍ വ്യത്യസ്ഥമായ 27 ഇന പരിപാടികള്‍ നടക്കും. കതാറ കള്‍ച്ചറല്‍ വില്ലേജില്‍ പ്രധാനമായും കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് നടക്കുക. സ്റ്റില്‍ട്ട് ബട്ടര്‍ ഫ്‌ളൈ, ദി പീജിയന്‍സ്, ജംപിങ് അക്രോബാറ്റ്‌സ്, ഹാര്‍ലെക്വിന്‍ സ്റ്റില്‍റ്റ്‌സ് തുടങ്ങിയ പ്രദര്‍ശന ഓപണ്‍ തിയറ്ററില്‍ നാച്വര്‍ പരേഡും അരങ്ങേറും. ഓരോ പരിപാടിയുടെ ഇടവേളകളിലും തെരുവു പ്രകടനങ്ങളും സൂഖില്‍ നടക്കും. പങ്കെടുക്കാനായി ആയിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ തന്നെയെത്തിയത്. ഈ വര്‍ഷത്തെ സ്പ്രിംഗ് ഫെസ്റ്റിവല്‍ 15 ദിവസം നീണ്ടുനില്‍ക്കും ദിവസേനയുള്ള പ്രദര്‍ശനങ്ങളും വിവിധ ശില്‍പശാലകളുമായി കുടുംബങ്ങളും കുട്ടികളും സൂഖ് വാഖിഫിനെ സജീവമാക്കും. സൂഖ് വാഖിഫില്‍ നാല് സ്ഥലങ്ങളിലായാണ് ഫെസ്റ്റിവല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ പരിപാടികള്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കും. ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണ പരിപാടിയായ ജയന്റ് ഫൗണ്ടെയ്ന്‍ സര്‍ക്കസ് ഷോ ദിവസേന രണ്ട് സമയങ്ങളില്‍ നടക്കും. വൈകിട്ട് 4.30നും രാത്രി 7.30നും. അല്‍ ബിദ്ദ ഹോട്ടലിനും അല്‍ റയ്യാന്‍ ടി.വിക്കും സമീപമായിരിക്കും ഷോ നടക്കുക. സൂഖ് വാഖിഫ്ആര്‍ട്ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ശില്‍പശാലകളും നടക്കുന്നുണ്ട്. വിവിധ രീതിയിലുള്ള കല ചിത്ര പഠന ക്യാമ്പുകളും ഇതിലുള്‍പ്പെടും.
Adjust Story Font
16

