Quantcast

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍

MediaOne Logo

admin

  • Published:

    13 Feb 2016 10:52 AM IST

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പോസ്റ്റു ചെയ്തതിന് പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നു. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് മലയാളത്തില്‍ തന്നെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

മുമ്പ് ദോഹയില്‍ മഴക്കെടുതി ഉണ്ടായ സമയത്തും മലയാളത്തില്‍ പോസ്റ്റ് ചെയ്ത് മന്ത്രാലയത്തിന്റെ പേജ് അഭിനന്ദനം നേടിയിരുന്നു. പോസ്റ്റ് ഒട്ടേറെ പേര്‍ പങ്കുവെച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും അതിരാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

Next Story