Quantcast

സമ്മാനകൂപ്പണുകള്‍ വഴിയുള്ള പുതിയ പദ്ധതിയുമായി ഖത്തര്‍ ചാരിറ്റി

MediaOne Logo

admin

  • Published:

    13 Feb 2016 11:00 AM IST

ഖത്തര്‍ ചാരിറ്റി പുതിയ പദ്ധതിക്ക് രൂപം നല്‍കി. ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ജോലിക്കാര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ചാരിറ്റി പുറത്തിറക്കുന്ന സമ്മാന കൂപ്പണുകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

'യെസ്തഹ്ലൂന്‍ അവര്‍ കൂടുതല്‍ ദയ അര്‍ഹിക്കുന്നു' എന്ന പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയിലൂടെ ഖത്തര്‍ ചാരിറ്റി കമ്പനികള്‍ക്കും മറ്റു വ്യക്തികള്‍ക്കുമായി അഞ്ച് റിയാലിന്റെയും പത്ത് റിയാലിന്റെ കൂപ്പണുകള്‍ വിതരണം ചെയ്യും. വ്യക്തികള്‍ പണം നല്‍കി കൈപ്പറ്റുന്ന ഇത്തരം കൂപ്പണുകള്‍ തങ്ങളുടെ കീഴിലെ ജീവനക്കാര്‍ക്കോ വീട്ടുജോലിക്കാര്‍ക്കോ സമ്മാനമായി നല്‍കാനാവും.

ടിപ്പായി ജോലിക്കാര്‍ക്ക് ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഖത്തര്‍ ചാരിറ്റിയുടെ ഏഴോളം കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന സെക്കന്റ്ഹാന്റ് ബ്രാന്റഡ് ഉല്‍പന്നങ്ങളില്‍നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്തു വാങ്ങാം. ലേബര്‍ ക്യാമ്പുകളിലും മറ്റുമായി സജീകരിക്കുന്ന ഖത്തര്‍ ചാരിറ്റിയുടെ ഇത്തരം കേന്ദ്രങ്ങളില്‍ മിതമായതോതില്‍ ഉപയോഗിച്ച വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് ലഭ്യമാക്കുക.

ഓരോ കമ്പനികളിലും ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ പണമായി വിതരണം ചെയ്യുക പ്രയാസമാണ്. എന്നാല്‍, എല്ലാ ജീവനക്കാര്‍ക്കും ഇത്തരം കൂപ്പണുകള്‍ വാങ്ങി പാരിതോഷികമായി നല്‍കാവുന്നതാണെന്ന് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകനായ അഹമ്മദ് സിദാന്‍പറഞ്ഞു. പണമായി ലഭിക്കുന്ന കേവലം അഞ്ച് റിയാലിന് വാങ്ങാവുന്ന വസ്തുക്കള്‍ കുറവാണെന്നിരിക്കെ, നിലവാരമുള്ള വസ്ത്രമോ മറ്റു വസ്തുക്കളോ ഇത്തരം കൂപ്പണുകള്‍ കൊണ്ട് വാങ്ങാന്‍ സാധ്യമാകുന്നുവെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

Next Story