Quantcast

ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളായ കതാറയിലും സൂഖ് വാഖിഫിലും വസന്തോത്സവം സംഘടിപ്പിക്കുന്നു

MediaOne Logo

admin

  • Published:

    13 Feb 2016 11:37 AM IST

ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളായ കതാറയിലും സൂഖ് വാഖിഫിലും വസന്തോത്സവം സംഘടിപ്പിക്കുന്നു. ശൈത്യകാലത്ത് നടന്നു വരാറുള്ള ഈ ഉത്സവത്തിന് ജനുവരി 22 ന് സൂഖ് വാഖിഫില്‍ തുടക്കമാവും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്ന ഇരു വേദികളിലേക്കും പ്രവേശനം സൗജന്യമാണ്.

രാജ്യത്തെ സ്‌കൂളുകളില്‍ വിന്റര്‍ വെക്കേഷന്‍ ആരംഭിക്കുന്നതോടെയാണ് പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായ സൂഖ് വാഖിഫും കതാറ കള്‍ച്ചറല്‍ വില്ലേജും ശൈത്യകാല ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി 4 വരെയാണ് 4 ാമത് സൂഖ് വാഖിഫ് വസന്തമേള നടക്കുക. കതാറ കള്‍ച്ചറല്‍ വില്ലേജിലെ വിന്റര്‍ ഫെസ്റ്റിവല്‍ ജനുവരി 24 മുതല്‍ 28 വരെ നീണ്ടു നില്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ പൊയ്കാല്‍ നടത്തക്കാരും നര്‍ത്തകരും മുതല്‍ സാഹസിക പ്രകടനക്കാരും മായാജാലക്കാരും അടങ്ങുന്ന വിവിധ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വസന്തോത്സവത്തിലേക്ക് കുട്ടികളും കുടുംബങ്ങളും കൂട്ടത്തോടെയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് വിവിധ തെരുവ് പരിപാടികളും സര്‍ക്കസുകളും അരങ്ങിലെത്തിക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന പരിപാടികളില്‍ സന്ദര്‍ശകര്‍ക്കായി നിരവധി മത്സരങ്ങളും നടക്കും.

Next Story