Quantcast

ഖത്തറില്‍ പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ്

MediaOne Logo

admin

  • Published:

    13 Feb 2016 1:04 PM IST

ഖത്തറില്‍ പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ്. സാധാരണ പെട്രോളിനും സൂപ്പര്‍ പെട്രോളിനും ലിറ്ററിന് 30 ദിര്‍ഹമാണ് വര്‍ധിച്ചത്

ഖത്തറില്‍ പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ്. സാധാരണ പെട്രോളിനും സൂപ്പര്‍ പെട്രോളിനും ലിറ്ററിന് 30 ദിര്‍ഹമാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധനവ് പ്രകാരം സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.30 റിയാലും പ്രീമിയത്തിന് 1.15 റിയാലുമാണ് വില. നേരത്തെ സൂപ്പര്‍ പെട്രോളിന് ഒരു റിയാലും പ്രീമിയത്തിന് 85 ദിര്‍ഹവുമായിരുന്നു വില.

പെട്രോള്‍ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ പതിച്ചിട്ടുണ്ട്. വിലവര്‍ധനവ് സംബന്ധിച്ച് പൊതുമേഖല എണ്ണ കമ്പനിയായ വുഖൂദ് നേരിട്ട് പെട്രോള്‍ സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Next Story