ഖത്തറില്‍ മന്ത്രാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തുന്നു
ഖത്തറില്‍ മന്ത്രിസഭ പുനസംഘടനക്കൊപ്പം മന്ത്രാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു.
ഖത്തറില്‍ മന്ത്രിസഭ പുനസംഘടനക്കൊപ്പം മന്ത്രാലയങ്ങളുടെ ഘടനയിലും മാറ്റം വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു.
വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടെ ഘടനയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സുപ്രിം ഹെല്‍ത്ത് കൗണ്‍സിലിന്റെയും സുപ്രിം വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രവര്‍ത്തനം റദ്ദാക്കുകയും ഇവയെ അതാത് മന്ത്രാലയങ്ങളുമായി ലയിപ്പിക്കുകയുമാണ് ചെയ്തത് . ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചതോടൊപ്പം തന്നെയാണ് സുപ്രിം ഹെല്‍ത്ത് കൗണ്‍സിലിനെ മന്ത്രാലയത്തില്‍ ലയിപ്പിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ആരോഗ്യമന്ത്രിയുടെ കീഴിലാണ് വരിക.
ആരോഗ്യവകുപ്പിന്റെ പൂര്‍ണചുമതല മന്ത്രിയുടെ കീഴിലായിരിക്കും. 2016ലെ പത്താം നമ്പര്‍ ഡിക്രി പ്രകാരം രാജ്യത്ത് ഇനി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്ന സംവിധാനം പ്രവര്‍ത്തിക്കില്ല. ആരോഗ്യമന്ത്രാലയത്തില്‍ ഇനി 18 ഡിപ്പാര്‍ട്ട്മെന്‍റുകളാണുണ്ടാവുക. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പുനസംഘടന വരുത്തിയതോടെ സുപ്രിം വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനവും റദ്ദായി. 2016ലെ ഒമ്പതാം നമ്പര്‍ ഡിക്രി പ്രകാരം കൗണ്‍സിലിനെ മന്ത്രാലയവുമായി ലയിപ്പിച്ചു. മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഒരു അണ്ടര്‍ സെക്രട്ടറിയുടെയും അഞ്ച് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരുടെയും തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.
Adjust Story Font
16

