Quantcast

വൃക്ക രോഗം കണ്ടെത്തിയാല്‍ ഖത്തറില്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ല

MediaOne Logo

admin

  • Published:

    22 March 2016 7:05 PM IST

ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ക്ക് കിഡ്നി രോഗം കണ്ടെത്തിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഖത്തര്‍ മെഡിക്കല്‍ കമീഷന്‍.

ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ക്ക് കിഡ്നി രോഗം കണ്ടെത്തിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഖത്തര്‍ മെഡിക്കല്‍ കമീഷന്‍. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ കിഡ്നി സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മെഡിക്കല്‍ കമീഷന്‍ ഡയറക്ടര്‍ ഇബ്രാഹിം അല്‍ ശാര്‍ അറിയിച്ചു. രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് കിഡ്നി രോഗം നിര്‍ണയിക്കുക. പകര്‍ച്ചവ്യാധിയല്ലാത്ത രോഗം പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.

ഡയാലിസിസ് ആവശ്യമാകുന്ന വിധത്തിലുള്ള കിഡ്നി തകരാര്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ഹമദ് ജനറല്‍ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിന് പുതിയ പരിശോധന ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം എച്ച്.എം.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 13 ശതമാനം പേര്‍ കിഡ്നി രോഗബാധിതരാണ്. വര്‍ഷം 250 മുതല്‍ 300 പേര്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. നിലവില്‍ ഖത്തറിലെത്തുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് എയ്ഡ്സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് നടത്തുന്നത്.

Next Story