ഖത്തര്‍ 'മെട്രാഷ്' സംവിധാനം വിപുലമാക്കുന്നു
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്ന 'മെട്രാഷ്' സംവിധാനം വിപുലമാക്കുന്നു. ഉപയോക്താവ് നിര്‍ദേശിക്കുന്ന മറ്റൊരു പ്രതിനിധിക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് മെട്രാഷ് 2 പരിഷ്‌കരിച്ചത്.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്ന 'മെട്രാഷ്' സംവിധാനം വിപുലമാക്കുന്നു. ഉപയോക്താവ് നിര്‍ദേശിക്കുന്ന മറ്റൊരു പ്രതിനിധിക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് മെട്രാഷ് 2 പരിഷ്‌കരിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാനായി തുടങ്ങിവെച്ച മെട്രാഷ് 2ന്റെ പരിഷ്‌കരണത്തിന്റെ ഭാഗമായി മെട്രാഷ് ഉപയോഗിക്കുന്നയാളുടെ പ്രതിനിധി, കുടുംബാംഗം, സെക്രട്ടറി ഇവരിലാരെങ്കിലുമായി ചേര്‍ന്ന് 'സെക്കണ്ടറി സബ്‌സ്‌ക്രിപ്ഷന്‍' എന്ന മെട്രാഷിന്റെ പുതിയ സേവനത്തിനായി അക്കൗണ്ട് തുടങ്ങാം. മെട്രാഷ് സംവിധാനം ഉപയോഗിക്കാന്‍ പ്രയാസപ്പെടുന്ന പ്രായംചെന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത്തരത്തില്‍ സ്വന്തം പ്രതിനിധിയെ പകരക്കാരനാക്കി സേവനങ്ങള്‍ ലഭ്യമാക്കാം.
നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് പ്രധാന അക്കൗണ്ടുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങള്‍ കൈമാറണമെന്നുണ്ടെങ്കിലും പുതിയ പ്രതിനിധിയെ ചേര്‍ക്കാവുന്നതാണ്. എം.ഒ.ഐയുടെ സര്‍വീസ് സെന്ററുകളില്‍ ലഭ്യമാകുന്ന എല്ലാതരം സേവനങ്ങളും മെട്രാഷ് വഴി ലഭ്യമാണ്. ട്രാഫിക് ലൈസന്‍സ് നല്‍കല്‍, പുതുക്കല്‍, നഷ്ടപ്പെട്ടാല്‍ തിരികെ ലഭ്യമാക്കല്‍, വാഹനങ്ങള്‍ക്കുള്ള റോഡ് പെര്‍മിറ്റ്, എക്‌സിറ്റ് പെര്‍മിറ്റ്, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനങ്ങളുടെ നമ്പര്‍പ്‌ളേറ്റ് മാറ്റല്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങളും ഈ സംവിധാനം വഴി ലഭിക്കും. കൂടാതെ വിസിറ്റ് വിസ, വിവിധ അപേക്ഷകളുടെ അംഗീകാരത്തിനായുള്ള അന്വേഷണങ്ങള്‍, വിസ സംബന്ധമായ പിഴകള്‍, അന്വേഷണങ്ങള്‍, പുതുക്കല്‍, നീട്ടല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
Adjust Story Font
16

