Quantcast

ഖത്തറിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ ഇലക്ട്രോണിക് സംവിധാനം

MediaOne Logo

admin

  • Published:

    27 March 2016 4:57 PM IST

ഖത്തറിലെ വുഖൂദ് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനായി പ്രത്യേക ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു. 'വുഖൂദി' എന്നറിയപ്പെടുന്ന ഈ സംവിധാനം വാഹനത്തില്‍ പ്രത്യേക 'ചിപ്പ്' ഘടിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഖത്തറിലെ വുഖൂദ് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനായി പ്രത്യേക ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു. 'വുഖൂദി' എന്നറിയപ്പെടുന്ന ഈ സംവിധാനം വാഹനത്തില്‍ പ്രത്യേക 'ചിപ്പ്' ഘടിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് 'വൂഖൂദി' നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ദിവസവും പമ്പുകള്‍ സന്ദര്‍ശിക്കുന്ന, വുഖൂദ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 വാഹനങ്ങളിലായിരിക്കും ചിപ്പ് ഘടിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍ പുതിയ കമ്പനികള്‍ക്കും മൂന്നാമതായി പൊതുജനത്തിനും ഈ സൗകര്യം ലഭിക്കും. ഈ വര്‍ഷം തന്നെ എല്ലാതരം ഉപഭോക്താക്കള്‍ക്കും ഇവ നല്‍കാന്‍ സാധിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

കമ്പനികള്‍ക്കും മറ്റും കൃത്യമായ അളവില്‍ ഇന്ധനം നിറക്കാന്‍ സൗകര്യപ്പെടുകയും വെട്ടിപ്പുകള്‍ തടയാനും ഇതിലൂടെ സാധ്യമാകുമെന്ന് വുഖൂദ് ഐ.ടി ഡിപ്പാര്‍ട്ട്മെന്‍റ് മാനേജര്‍ യൂസുഫ് അല്‍ സുലൈത്തി പറഞ്ഞു. ഇന്ധനം നിറച്ചുകഴിഞ്ഞതിന് ശേഷം ഇന്ധനത്തിന്റെ ശരിയായ അളവും വിലയും സ്ഥലവും തീയതിയും സമയവുമടങ്ങുന്ന ഇലക്ട്രോണിക് രശീതിയും ഉപഭോക്താവിനു ലഭ്യമാകും. പെട്രോള്‍ ടാങ്ക് അടപ്പിന്റെ വലതുഭാഗത്തായാണ് ഈ ചിപ്പ് ഘടിപ്പിക്കുക. ഇന്ധനം നിറക്കാനുള്ള പൈപ്പ് ടാങ്കിന്റെ അടപ്പില്‍ സ്പര്‍ശിക്കുന്നതോടെ ഇതിലുള്ള പച്ച ലൈറ്റ് തെളിയുകയും നിറച്ച് കഴിയുന്നതുവരെ പ്രകാശിക്കുകയും ചെയ്യും. നിലവില്‍ വുഖൂദില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ സമ്പ്രദായം ഉപയോഗിച്ചുവരുന്ന 60,000 വാഹനങ്ങള്‍ക്ക് വുഖൂദിന്റെ ചിപ്പ് ഉടനെ ലഭിച്ചു തുടങ്ങും.

Next Story