Quantcast

ഖത്തറില്‍ താമസ വാടക കുറഞ്ഞേക്കും

MediaOne Logo

admin

  • Published:

    4 April 2016 1:19 AM IST

ഖത്തറില്‍ താമസ വാടക കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ വീടൊഴിഞ്ഞു പോയിരുന്നു. പുതുതായി നിര്‍മ്മിച്ച നിരവധി താമസകേന്ദ്രങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത് വാടക കുറക്കാന്‍ കെട്ടിട ഉടമകളെ പ്രേരിപ്പിക്കുന്നതായാണ് പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്.

അനിയന്ത്രിതമായി ഉയര്‍ന്ന കെട്ടിട വാടക താങ്ങാനാവാതെ ദോഹയിലും പരിസരങ്ങളിലും പ്രവാസി കുടുംബങ്ങള്‍ പ്രയാസപ്പെടുന്നതിനിടയിലാണ് വാടക കുറയാനുള്ള സാധ്യത തെളിഞ്ഞു വരുന്നത് . സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗവും വാടക കുറക്കണമെന്ന നിര്‍ദ്ധേശം മുന്നോട്ടു വെച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടക്ക് വന്‍തോതിലുള്ള വാടക വര്‍ദ്ധനയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതിനിടയില്‍ എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്നുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ കാരണം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് രാജ്യം വിടേണ്ടിവന്നു. ഇതാണ് താമസ കേന്ദ്രങ്ങള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമായത്. ഇതോടൊപ്പം തന്നെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ വിദേശികളെത്തുമെന്ന പ്രതീക്ഷയില്‍ ആരംഭിച്ച പുതിയ താമസ കേന്ദ്രങ്ങളിലും വേണ്ടത്ര താമസക്കാരെ ലഭിച്ചിട്ടില്ല.

രാജ്യത്തെ ലക്ഷ്വറി താമസമേഖലയായ പേള്‍ ഖത്തറില്‍ 500 മുതല്‍ 1000 റിയാല്‍ വരെ വാടക കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജോലി നഷ്ടത്തിനു പുറമെ പല പ്രധാന സ്ഥാപനങ്ങളും നിലവിലുള്ള ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിക്കുറച്ചതും വലിയവാടകയുള്ള താമസകേന്ദ്രങ്ങള്‍ കയ്യൊഴിയാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. തൊഴില്‍ പ്രതിസന്ധി തുടര്‍ന്നു പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ കെട്ടിട ഉടമകള്‍ക്ക് ഇനിയും വാടക വര്‍ദ്ധിപ്പിക്കാനവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് .

Next Story