Quantcast

ഖത്തറില്‍ മരുന്നു വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും

MediaOne Logo

admin

  • Published:

    21 April 2016 3:06 PM IST

ഖത്തറില്‍ ഇനി മുതല്‍ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയാനാവും. സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ മേല്‍നോട്ടത്തില്‍ ആണ് ക്യു എന്‍ എഫ് എന്ന ഓണ്‍ലൈന്‍ സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചത്. ഇത് ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ സഹായകമാകും.

ഖത്തര്‍ നാഷണല്‍ ഫോര്‍മുലറി എന്ന ഓണ്‍ലൈന്‍ ഇടത്തില്‍ രാജ്യത്ത് നിലവില്‍ ലഭ്യമായ 4800 ലധികം മരുന്നുകളെകുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുകയെന്ന ഉദ്യമം നടപ്പിലാക്കിയത് സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്താണ്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കു കൂടി ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മരുന്നുവിവരങ്ങള്‍ വിരല്‍ തുമ്പില്‍ എത്തിച്ചിരിക്കുന്നത്. മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗത്തിനും കൃത്യമായ അളവ് മനസ്സിലാക്കി ഉപയോഗിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഇതിനു പുറമെ മരുന്നുലഭ്യത എളുപ്പമാക്കാനും ഈ സംവിധാനത്തിലൂടെയാകുമെന്ന പ്രതീക്ഷയാണ് ആരോഗ്യമേഖലയിലുള്ളവര്‍. കൗണ്‍സില്‍ തയ്യാറാക്കിയ ഡബ്ല്യുഡബ്ല്യുഡബ്ല്യു ഡോട്ട് ക്യുഎന്‍എഫ് ഡോട്ട് ക്യുഎ (www.qnf.qa)എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുറിച്ച് കിട്ടുന്ന മരുന്നുകളെക്കുറിച്ചുള്ള സുതാര്യ വിരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ രംഗം കൂടുതല്‍ സ്മാര്‍ട്ടാവുകയാണ് ഖത്തറിലെ സുപ്രിം ഹെല്‍ത്ത് കൗണ്‍സില്‍ പറഞ്ഞു.

Next Story