Quantcast

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്കുകളില്‍ മാറ്റം

MediaOne Logo

admin

  • Published:

    26 May 2016 9:59 PM GMT

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്കുകളില്‍ മാറ്റം
X

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്കുകളില്‍ മാറ്റം

പൊതു, സ്വകാര്യ മേഖലയിലെ തൊഴില്‍ പെര്‍മിറ്റ് മാറ്റത്തിനുള്ള നിരക്കുകളാണ് പ്രത്യേക ഉത്തരവിലൂടെ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് പുതുക്കി നിശ്ചയിച്ചത്.

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്കുകളില്‍ മാറ്റം വരുത്തി. പൊതു, സ്വകാര്യ മേഖലയിലെ തൊഴില്‍ പെര്‍മിറ്റ് മാറ്റത്തിനുള്ള നിരക്കുകളാണ് പ്രത്യേക ഉത്തരവിലൂടെ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് പുതുക്കി നിശ്ചയിച്ചത്.

പുതിയ ഉത്തരവ് പ്രകാരം കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ കരാറിലുള്ളവരുടെ തൊഴില്‍ പര്‍മിറ്റ് മറ്റൊരു സര്‍ക്കാര്‍ കരാറിലേക്ക് മാറ്റാനായി തൊഴിലുടമ അടക്കേണ്ടത് 200 ദീനാറാണ്. രണ്ടു പ്രോജക്റ്റുകളും ഒരേ സ്‌പോണ്‍സറുടെ പേരില്‍ ആണെങ്കില്‍ മാത്രമാണ് ഇങ്ങനെ മാറാന്‍ അനുവദിക്കുക. അതേസമയം, കാലാവധി കഴിഞ്ഞതോ അല്ലാത്തതോ ആയ സര്‍ക്കാര്‍ കരാറില്‍നിന്ന് സ്‌പോണ്‍സറുടെ മുഖ്യഫയലിലേക്ക് തൊഴില്‍ പെര്‍മിറ്റ് മാറ്റുമ്പോള്‍ 350 ദീനാര്‍ അടക്കണം. എന്നാല്‍, ഇത്തരത്തിലുള്ള തൊഴില്‍ പര്‍മിറ്റ് മറ്റൊരു തൊഴിലുടമയുടെ കീഴിലുള്ള സര്‍ക്കാര്‍ കരാറിലേക്കാണ് മാറ്റുന്നതെങ്കില്‍ 300 ദീനാര്‍ ഈടാക്കും.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനെത്തി ഒരുവര്‍ഷം തികയുന്നതിനു മുമ്പ് തൊഴില്‍ പെര്‍മിറ്റ് മാറ്റുകയാണെങ്കിലും 300 ദീനാര്‍ ഫീസ് ആയി നല്‍കണം. സര്‍ക്കാര്‍ കരാറില്‍നിന്നോ ആശ്രിതവിസയില്‍നിന്നോ ഗാര്‍ഹികവിസയില്‍നിന്നോ സ്വകാര്യ മേഖലയിലേക്ക് മാറി ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിനുമുമ്പ് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിനും 300 ദീനാര്‍ തന്നെയാണ് നല്‍കേണ്ടത്. ഗാര്‍ഹിക മേഖലയില്‍ നിന്നുള്ളവരെ സ്വകാര്യ മേഖലകളിലേക്ക് വിസമാറാന്‍ അനുവദിക്കില്ലെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

TAGS :

Next Story