Quantcast

സൌദി കമ്പനിയിലെ തൊഴിലാളികള്‍ എട്ട് മാസത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ പ്രയാസപ്പെടുന്നു

MediaOne Logo

Subin

  • Published:

    25 Jan 2017 5:50 AM IST

സൌദി കമ്പനിയിലെ തൊഴിലാളികള്‍ എട്ട് മാസത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ പ്രയാസപ്പെടുന്നു
X

സൌദി കമ്പനിയിലെ തൊഴിലാളികള്‍ എട്ട് മാസത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ പ്രയാസപ്പെടുന്നു

അറുപതോളം മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇവിടെ ദുരിത ജീവിതം നയിക്കുന്നത്.

സൌദിയിലെ ദമാം അല്‍ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളും എട്ട് മാസത്തിലേറെയായി ശമ്പളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്നു. അറുപതോളം മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ഇവിടെ ദുരിത ജീവിതം നയിക്കുന്നത്.

പലപ്പോഴായി ഇവരുടെ പ്രശ്നങ്ങള്‍ പുറം ലോകത്തെത്തിയിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളുടെ സഹായം മാത്രമാണ് ഇവര്‍ക്കുള്ള ഏക ആശ്രയം. കേന്ദ്ര മന്ത്രി വികെ സിംങിന്‍റെ സൌദി സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

TAGS :

Next Story