Quantcast

ഫിഫ ലോകകപ്പ് യോഗ്യത: ഖത്തര്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി

MediaOne Logo

admin

  • Published:

    8 Feb 2017 12:14 PM GMT

ഫിഫ ലോകകപ്പ് യോഗ്യത: ഖത്തര്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി
X

ഫിഫ ലോകകപ്പ് യോഗ്യത: ഖത്തര്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി

2018 ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സി യിലെ ഏഴാം മത്സരത്തില്‍ ഖത്തര്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി .

2018 ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സി യിലെ ഏഴാം മത്സരത്തില്‍ ഖത്തര്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി . ഏകപക്ഷീയമായ രണ്ട് ഗോളുകളാണ് ഖത്തര്‍ നേടിയത്.

ദോഹയിലെ അല്‍ സദ്ദ്‌ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ സ്വദേശികളും പ്രവാസികളും ഒരു പോലെയെത്തി. ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് സിയിലെ ഖത്തറിന്റെ ഏഴാം മത്സരത്തില്‍ ഹോങ്കോങുമായി ഏറ്റുമുട്ടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കോച്ച് ദാനിയല്‍ കാരിനോയും കളിക്കാരും. തുടക്കം മുതല്‍ തന്നെ കളിയില്‍ മേധാവിത്വം പുലര്‍ത്തിയ ഖത്തറിനു വേണ്ടി ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസും സ്‌ട്രൈക്കര്‍ സെബാസ്റ്റ്യന്‍ സോറിയയുമാണ് ഗോളുകളടിച്ചത്‌ . ഗ്രൂപ്പ് സിയില്‍ കളിച്ച ആറ് മത്സരങ്ങളില്‍ 18 പോയിന്‍റുമായി ബഹുദൂരം മുന്നിലായിരുന്ന ഖത്തര്‍ മൂന്ന് പോയിന്റുകള്‍ കൂടി നേടി 21 പോയിന്റിലെത്തി. ഏഴു മത്സരങ്ങളിലായി 29 ഗോളുകള്‍ നേടിയ ഖത്തര്‍ വെറും ഗോളുകള്‍ മാത്രമാണ് ഇതിനകം വഴങ്ങിയത് .

വൈകിട്ട് 7 മണിക്ക് അല്‍ സദ്ധ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ ഖത്തര്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ പതിനായിരത്തില്‍പരം കാണികളെത്തി. ഇനി മാര്‍ച്ച് 29 ന് ചൈനയുമായും മെയ് 29 ന് അല്‍ബേനിയയുമായും ഖത്തര്‍ ഏറ്റുമുട്ടും .

TAGS :

Next Story