കുവൈത്തില്‍ സുഹൃത്തുകള്‍ തമ്മില്‍ വാക്ക് തര്‍ക്കം: മലയാളി യുവാവ് കുത്തേറ്റു മരിച്ചു

കുവൈത്തില്‍ സുഹൃത്തുകള്‍ തമ്മില്‍ വാക്ക് തര്‍ക്കം: മലയാളി യുവാവ് കുത്തേറ്റു മരിച്ചു
കുവൈത്തില്‍ സുഹൃത്തുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവ് കുത്തേറ്റു മരിച്ചു
കുവൈത്തില്‍ സുഹൃത്തുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ നാട്ടിക സ്വദേശി രാജേഷ് ആണ് അബാസിയയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്. 26 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ അബ്ബാസിയ ഹോളി സ്റ്റാര്‍ കഫ്റ്റീരിയ ബില്‍ഡിംഗിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. രാജേഷിന്റെ സുഹൃത്തും അതേ ബില്‍ഡിംഗിലെ താമസക്കാരനുമായ കൊല്ലം സ്വദേശി അന്‍സാറിനെ ജെലീബ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.
Next Story
Adjust Story Font
16

