Quantcast

കുവൈത്തിലെ ഷോപ്പിംഗ് മാളില്‍ യുവാക്കളെ പ്രവേശിപ്പിക്കുന്നതിനു സിവില്‍ ഐഡി പരിശോധന

MediaOne Logo

admin

  • Published:

    20 Feb 2017 4:39 AM IST

കുവൈത്തിലെ ഷോപ്പിംഗ് മാളില്‍ യുവാക്കളെ പ്രവേശിപ്പിക്കുന്നതിനു സിവില്‍ ഐഡി പരിശോധന
X

കുവൈത്തിലെ ഷോപ്പിംഗ് മാളില്‍ യുവാക്കളെ പ്രവേശിപ്പിക്കുന്നതിനു സിവില്‍ ഐഡി പരിശോധന

യുവാക്കള്‍ തമ്മിലുള്ള സംഘട്ടനങ്ങളും വഴക്കും പതിവായതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി...

കുവൈത്തിലെ അവന്യൂസ് ഷോപ്പിംഗ് മാളില്‍ യുവാക്കളെ പ്രവേശിപ്പിക്കുന്നതിനു സിവില്‍ ഐഡി പരിശോധന നിര്‍ബന്ധമാക്കി. മാളിന്റെ പ്രവേശനകവാടങ്ങളില്‍ പരിശോധനക്കായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അടുത്തകാലത്തായി യുവാക്കള്‍ തമ്മിലുള്ള സംഘട്ടനങ്ങളും വഴക്കും പതിവായതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആന്തലോസ് പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനുമാണ് സിവില്‍ ഐഡി പരിശോധനയുടെ ചുമതല. യുവാക്കളെ മാത്രമുദ്ദേശിച്ചാണ് പുതിയ നിയന്ത്രണമെന്നും കുടുംബങ്ങള്‍ക്കൊപ്പം മാളിലെത്തുന്നവരെ സിവില്‍ ഐഡി പരിശോധനക്ക് വിധേയമാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story