Quantcast

കൊല്ലം പരവൂരിൽ വെടിക്കെട്ട് ദുരന്തം: വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി

MediaOne Logo

admin

  • Published:

    20 Feb 2017 4:24 PM GMT

കൊല്ലം പരവൂരിൽ വെടിക്കെട്ട് ദുരന്തം: വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി
X

കൊല്ലം പരവൂരിൽ വെടിക്കെട്ട് ദുരന്തം: വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി

കൊല്ലം പരവൂരിൽ പുറ്റിങ്കൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി

കൊല്ലം പരവൂരിൽ പുറ്റിങ്കൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ജില്ലാഭരണ കൂടത്തിന്റെ അനുമതി ഇല്ലാതെ നടത്തിയ വെടിക്കെട്ടിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നും പ്രവാസി കൂടായ്മകൾ ആവശ്യപ്പെട്ടു

നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാകണമെന്നു കുവൈത്ത് കെ.എം.സി. സിആവശ്യപെട്ടു .മത്സര വെടിക്കെട്ടുകൾ തുടർച്ചയായ ദുരന്തം ആയിത്തീരുന്ന സാഹചര്യത്തിൽ അവ നിരോധിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളണം എന്ന് ജനതാ കൾച്ചറൽ സെൻറർ അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു മരണപ്പെട്ടവരുടെയും ദുരന്തത്തിനിരയായവരുടെയും കുടുംബത്തിന്റെ അഗാധ ദുഖത്തില് പങ്കുചേരുന്നതായും ആവശ്യമായ അടിയന്തിര സഹായങ്ങള്ക്കായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും കെ.ഐ.ജി കുവൈത്ത് അനുശോചന കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കെ.ഐ.ജി ആവശ്യപ്പെട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവരുടെ ചികിത്സക്കും ആവശ്യമായ അടിയന്തിര സഹായങ്ങൾ നൽകണമെന്നു സര്ക്കാരിനോട് കല കുവൈത്ത് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ പ്രവാസി കുടുംബങ്ങളടക്കമുള്ള എല്ലാവരോടും കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ.നൗഷാദും അഭ്യർഥിച്ചു.‌

വെടിക്കെട്ട് ദുരന്തത്തില്‍ ഖത്തറിലെ സാസംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു. കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഐ എം സി സി തുടങ്ങിയ സംഘടനകളാണ് അനുശോചനമറിയിച്ചത്. അപകടസ്ഥലത്ത് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രദേശവാസികളുടെ സന്നദ്ധതയെ സംഘടനകള്‍ പ്രകീര്‍ത്തിച്ചു.

ദുരന്തത്തില്‍ സൌദിയിലെ പ്രവാസി സംഘടനകളും അനുശോചിച്ചു. പ്രവാസി സാംസ്കാരിക വേദി നിർവ്യാജമായ ദുഖവും ഉല്‍ രേഖപ്പെടുത്തി.

ദൈവപ്രീതിക്ക് അനുഷ്ടാനങ്ങളെ അപകടമുക്തമാകണമെന്നും പ്രവാസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

താല്‍ക്കാലിക അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു

TAGS :

Next Story