Quantcast

തീവ്രവാദത്തിനെതിരായ നിലപാട് ബഹ്റൈന്‍ സര്‍ക്കാര്‍ ശക്തമാക്കുന്നു

MediaOne Logo

Trainee

  • Published:

    25 April 2017 8:29 PM IST

തീവ്രവാദത്തിനെതിരായ നിലപാട് ബഹ്റൈന്‍ സര്‍ക്കാര്‍ ശക്തമാക്കുന്നു
X

തീവ്രവാദത്തിനെതിരായ നിലപാട് ബഹ്റൈന്‍ സര്‍ക്കാര്‍ ശക്തമാക്കുന്നു

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്

ഭീകരതക്കും തീവ്രവാദത്തിനുമെതിരായ നിലപാട് ബഹ്റൈൻ സർക്കാർ കൂടുതൽ കർശനമാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. രാജ്യത്ത് ബിലാദുൽ ഖദീമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഭീകരവാദികൾക്കെതിരെയുള്ള നിലപാട് ശക്തമാക്കാൻ ബഹ്റൈൻ ഭരണകൂടം തീരുമാനിച്ചത്. വൈദേശിക ശക്തികളുടെ പിന്തുണയോടെ രാജ്യത്തെ സമാധാനം തകർക്കാനും അസ്ഥിരതക്ക് വഴിയൊരുക്കാനുമാണ് തീവ്രവാദ ശക്തികൾ ശ്രമിക്കുന്നതെന്ന് കാബിനറ്റ് യോഗം വിലയിരുത്തി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് അനുശോചനമറിയിച്ച മന്ത്രിസഭായോഗം രാജ്യത്തിന് വേണ്ടിയുള്ള നിയമപാലകന്റെ രക്തസാക്ഷിത്വം അമൂല്യമാണെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഛിദ്രശക്തികൾ ശാന്തി തകർക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത് കൂടൂതൽ ജാഗ്രതയോടെ നിരീക്ഷിക്കും. എല്ലാ തരം ഭീകരവാദങ്ങളുടെയും അടിവേരറുക്കാനുള്ള നടപടികൾ സ്വികരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Next Story