Quantcast

സൌദി മത്സ്യവിപണിയില്‍ വന്‍ക്ഷാമം

MediaOne Logo

admin

  • Published:

    14 May 2017 2:26 AM GMT

സൌദി മത്സ്യവിപണിയില്‍ വന്‍ക്ഷാമം
X

സൌദി മത്സ്യവിപണിയില്‍ വന്‍ക്ഷാമം

കടലിലെ ചൂട് അസാധാരണമാവിധം വര്‍ധിച്ചതിനാല്‍ മത്സ്യ സമ്പത്ത് കുറഞ്ഞതാണ് പ്രധാന കാരണം

സൗദി അറേബ്യയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മത്സ്യ വിലയും ഇരട്ടിയായി വര്‍ധിച്ചു . കടലിലെ ചൂട് അസാധാരണമാവിധം വര്‍ധിച്ചതിനാല്‍ മത്സ്യ സമ്പത്ത് കുറഞ്ഞതാണ് പ്രധാന കാരണം. മത്സ്യ ബന്ധനം മുന്‍പത്തെ പോലെ ഫലപ്രദമല്ലാതായതും വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രോളിംഗ് നിരോധം നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ നിന്നുള്ള മത്സ്യ ലഭ്യത പൊതുവെ കുറവാണ്. പുറമെ ഒമാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവും കുറഞ്ഞതോടെ വിപണി തീര്‍ത്തും പ്രതിസന്ധിയിലായി. മത്സ്യ ലഭ്യത കുറഞ്ഞതോടെ വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. കിലോക്ക് മൂന്ന് റിയാലായരുന്ന മലയാളികളുടെ ഇഷ്ട ഇനമായ മത്തിക്ക് ദമാം മത്സ്യ മാര്‍ക്കറ്റില്‍ ഇപ്പോള്‍ എട്ട് റിയാലാണ് വില. പതിനഞ്ച് റിയാലില്‍ താഴെയായിരുന്ന അയലക്ക് ഇരുപത്തിയെട്ട് റിയാലായി വര്‍ദ്ധിച്ചു. വില വര്‍ദ്ധനവ് കാരണം മത്സ്യം വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

ചില മത്സ്യങ്ങളുടെ ലഭ്യത തീരെയില്ലാത്തതും മറ്റു മത്സ്യങ്ങളുടെ ലഭ്യതകുറവും നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യ വിപണിയെ ഏറെ പ്രതിസന്ധിയിലാക്കിട്ടുണ്ട്. ട്രോളിംഗ് നിരോധം നീങ്ങാന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അടുത്ത മാസം ഒന്ന് മുതല്‍ ചെമ്മീന്‍ സീസണിന് തുടക്കമാകുമെങ്കിലും മറ്റു മത്സ്യങ്ങളുടെ സുലഭമായ വരവിന് ഇനിയും കാത്തിരിക്കേണ്ടി വരും. കാലാവസ്ഥ വ്യതിയാനം, വലിയ വലകളും മറ്റും ഉപയോഗിച്ചുള്ള അനിയന്ത്രിതമായ മത്സ്യ ബന്ധനം, ആഗോള താപനം എന്നീ കാരണങ്ങളാല്‍ ഗള്‍ഫ് മേഖലയിലൊട്ടാകെ മത്സ്യ മേഖലയില്‍ പണിയെടുക്കുന്നവര്‍ അടുത്തകാലത്തായി ഏറെ പ്രയാസത്തിലാണ്.

TAGS :

Next Story