വർണശബളം ബഹ്റൈനിലെ ഹയ ബിയ ആഘോഷം

വർണശബളം ബഹ്റൈനിലെ ഹയ ബിയ ആഘോഷം
നിരവധി കുട്ടികളാണ് ചെടിച്ചട്ടികളുമായി ഈ പാരമ്പര്യ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്
ബഹ്റൈനിൽ ഇത്തവണയും ഈദിനോട് അനുബന്ധിച്ച് വർണശബളമായ ഹയ ബിയ ആഘോഷം നടന്നു. നിരവധി കുട്ടികളാണ് ചെടിച്ചട്ടികളുമായി ഈ പാരമ്പര്യ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്
പരമ്പരാഗതമായ ഈ ആഘോഷം പഴയ തലമുറയിലെ സ്വദേശി കുടുംബങ്ങൾക്ക് അവരുടെ പഴയകാല ആചാരത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. പ്രത്യേകം തയ്യാറാക്കിയ ചെടിച്ചട്ടികളില്‍ നട്ടുപിടിപ്പിച്ച ചെടികളുമായാണ് കുട്ടികൾ കടൽത്തീരത്തെത്തിയത്. വർണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും അവരെ സഹായിക്കാൻ രക്ഷിതാക്കളും കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറി നിന്ന് അവിടെ നിന്നും ഹയ്യ ബിയ്യ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചു കൊണ്ട് തങ്ങളുടെ കൈയിലുള്ള ഈ ചെടികള്‍ കടലിലേക്കൊഴുക്കുന്നതാണ് ആചാരം. ഹജ്ജ് കര്‍മ്മത്തിന് പോയ തങ്ങളുടെ ബന്ധുമിത്രാദികള്‍ സുരക്ഷിതരായി തിരിച്ച് വരാനും പെരുന്നാള്‍ ദിനം സന്തോഷകരമാവാനും വേണ്ടിയുള്ള ചടങ്ങാണിത്. തലമുറകളായി ചെയ്തു വരുന്ന തനിമയുള്ള ഈ ആചാരത്തിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിച്ചേർന്നിരുന്നു.
Adjust Story Font
16

