കുവൈത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും മുന്‍പുള്ള കസ്റ്റഡി കാലാവധി കുറച്ചു

കുവൈത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും മുന്‍പുള്ള കസ്റ്റഡി കാലാവധി കുറച്ചു
കുവൈത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന സമയപരിധി കുറച്ച് മുന്‍ പാര്‍ലമെന്റിന്റെ ഭേദഗതി നിലവിലെ പാര്‍ലമെന്റ് റദ്ദാക്കി.
കുവൈത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന സമയപരിധി കുറച്ച് മുന്‍ പാര്‍ലമെന്റിന്റെ ഭേദഗതി നിലവിലെ പാര്‍ലമെന്റ് റദ്ദാക്കി. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയില്‍ നാലു ദിവസം വരെയും പബ്ളിക് പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ 10 മുതല്‍ 21 ദിവസം വരെയും വെക്കാമെന്ന 1960ലെ കുവൈത്ത് പീനല്‍ കോഡിലെ 17ആം വകുപ്പ് പുന:സ്ഥാപിക്കണമെന്ന നിയമസമിതിയുടെ നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
2012ലാണ് പാര്‍ലമെന്റ് ഈ നിയമം ഭേദഗതി ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന പരമാവധി സമയം 48 മണിക്കൂര്‍ (രണ്ട് ദിവസം) ആക്കി ചുരുക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കണമെന്നും എന്തിനാണ് കസ്റ്റഡിയില്‍വെക്കുന്നതെന്ന വിശദീകരിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും അന്നത്തെ ഭേദഗതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, പബ്ലിക് പ്രോസിക്യൂഷനില്‍ കസ്റ്റഡിയില്‍ വെക്കാനുള്ള പരമാവധി സമയം 10 ദിവസമായും മുന്‍ ഭേദഗതി ചുരുക്കിയിരുന്നു. ആവശ്യമെങ്കില്‍ മൂന്ന് പ്രാവശ്യം നീട്ടി പരമാവധി 40 ദിവസം വരെ മാത്രമെ പബ്ലിക് പ്രോസിക്യൂഷന് കുറ്റാരോപിതനെ കസ്റ്റഡിയില്‍വെക്കാന്‍ മുന്‍ ഭേദഗതി അനുമതി നല്‍കിയിരുന്നുള്ളൂ.
എന്നാല്‍ പുന:സ്ഥാപിച്ച നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന് 21 ദിവസം വരെ കസ്റ്റഡിയില്‍വെക്കുകയും എത്ര തവണ വേണമെങ്കിലും കസ്റ്റഡി നീട്ടുകയും ചെയ്യാം. ആഭ്യന്തര മന്ത്രലയത്തിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി പുന:സ്ഥാപിക്കുന്ന ഭേദഗതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
Adjust Story Font
16

