Quantcast

കുവൈത്തില്‍ വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് ശിക്ഷ

MediaOne Logo

admin

  • Published:

    23 May 2017 7:55 PM IST

കുവൈത്തില്‍ വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് ശിക്ഷ
X

കുവൈത്തില്‍ വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് ശിക്ഷ

കുവൈത്തില്‍ വഴിവിട്ട മാര്‍ഗത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്ത 30 വനിതകള്‍ ഉള്‍പ്പെടെ 39 സ്വദേശികള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു

കുവൈത്തില്‍ വഴിവിട്ട മാര്‍ഗത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്ത 30 വനിതകള്‍ ഉള്‍പ്പെടെ 39 സ്വദേശികള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യം വ്യാജരേഖകള്‍ ചമച്ച് നേടിയെടുത്തു എന്നാണു കേസ്. അനധികൃതമായി കൈപ്പറ്റിയ തുക തിരികെ നല്‍കണം എന്നും കോടതി ഉത്തരവിട്ടു.

സര്‍ക്കാര്‍ മേഖലയെ അപേക്ഷിച്ച് ശമ്പളവും ആനുകുല്യങ്ങളും കുറവായതിനാലാണ് സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന പൌരന്മാര്‍ക്ക് കുവൈത്ത് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കിവരുന്നത്. മാന്‍പവര്‍ ആന്റ് ഗവണ്‍മെന്‍റ് റീസ്ട്രക്ചറിങ് പ്രോഗ്രാം എന്ന പദ്ധതി വഴിയാണ് ഇത് സാധ്യമാക്കുന്നത്. ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതായി വ്യാജ രേഖയുണ്ടാക്കിയെന്ന കേസിലാണ് ഇപ്പോള്‍ ക്രിമിനല്‍ കോടതി വിധി വന്നത്. 2014 നവംബറില്‍ ആണ് 41 സ്വദേശികള്‍ക്കെതിരെ കേസ് രജിസ്ടര്‍ ചെയ്തത്. ഇതില്‍ 28 പേര്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദീനാര്‍ പിഴയും 11 പേര്‍ക്ക് 1,000 ദീനാര്‍ പിഴ എന്നിങ്ങനെയാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. രണ്ട് പേരെ വെറുതെവിട്ടു. അനധികൃതമായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ജനറല്‍ ട്രേഡിങ് ആന്‍റ് കോണ്‍ട്രാക്റ്റിങ് കമ്പനികളില്‍ ഉദ്യോഗം വഹിക്കുന്നതായി കാണിച്ച് മാന്‍പവര്‍ ആന്റ് ഗവണ്‍മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാം, സിവില്‍ സര്‍വിസ് കമ്മീഷന്‍ എന്നിവയില്‍ വ്യാജ സത്യാവാങ്മൂലം നല്കിയാണ് ഇവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

TAGS :

Next Story