Quantcast

എക്സിറ്റ് പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴിയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

MediaOne Logo

Khasida

  • Published:

    27 May 2017 3:52 AM IST

എക്സിറ്റ് പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴിയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
X

എക്സിറ്റ് പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴിയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

എക്സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ല, സൗജന്യമായാണ് അനുവദിക്കുക

പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് നടപ്പാകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാല്‍ ഇനി പ്രിന്റ് ഔട്ടും നല്‍കുന്നതായിരിക്കില്ല. എക്സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ലെന്നും സൗജന്യമായാണ് അനുവദിക്കുക എന്നും അറിയിപ്പില്‍ പറയുന്നു. മെത്രാഷ് രണ്ടു വഴിയോ മന്ത്രാലയത്തിന്റെയോ ഹുകൂമിയുടെയോ വെബ്‍സൈറ്റുകള്‍ വഴിയോ എക്സിറ്റ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Next Story