Quantcast

കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണം

MediaOne Logo

Alwyn K Jose

  • Published:

    27 May 2017 1:20 PM IST

കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണം
X

കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണം

പൗരസമൂഹം കരട് നിര്‍ദേശത്തെ സ്വാഗതംചെയ്തപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ എതിര്‍വാദം ഉയര്‍ത്തി. നിലവില്‍ രണ്ട് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുള്ളത്.

രാജ്യത്ത് ചൂട് കൂടുന്ന മാസങ്ങളില്‍ കുവൈറ്റ് സര്‍ക്കാറിന് കീഴിലെ എല്ലാ വകുപ്പുകളിലും മൂന്ന് ദിവസം അവധി നല്‍കാനുള്ള നിയമഭേദഗതി നിര്‍ദേശിക്കുന്ന കരടിന് സമ്മിശ്ര പ്രതികരണം. പൗരസമൂഹം കരട് നിര്‍ദേശത്തെ സ്വാഗതംചെയ്തപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ എതിര്‍വാദം ഉയര്‍ത്തി. നിലവില്‍ രണ്ട് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുള്ളത്.

ജൂലൈ, ആഗസ്ത് മാസങ്ങളില്‍ വെള്ളി, ശനി ദിവസങ്ങള്‍ക്ക് പുറമെ വ്യാഴം കൂടി അവധിയായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഹ്മദ് അല്‍ ലാറി എം.പിയാണ് പൊതുതാല്‍പര്യ പ്രമേയം സമര്‍പ്പിച്ചത്. ഈ മാസങ്ങളില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി ചുരുക്കണമെന്നായിരുന്നു നിര്‍ദേശം. നിര്‍ദേശത്തെ രാജ്യത്തെ പൗരസമൂഹം നിര്‍ദേശം സ്വാഗതം ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ മേഖലക്ക് പുറമേ സ്വകാര്യ മേഖലയില്‍കൂടി അവധി വര്‍ധിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. എന്നാല്‍ കരട് നിര്‍ദേശം അലസത പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ രാജത്തിന്റെ സാമ്പത്തിക നിലയെ വലിയതോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് മാസത്തേക്ക് വാരാന്ത്യ അവധിദിനം വര്‍ധിപ്പിക്കുമ്പോള്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 140 മില്യണ്‍ കുവൈത്തി ദീനാര്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ വരുമാനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം അവധിദിനം വര്‍ധിപ്പിക്കുന്നത് ഗുണകരമായിരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. കഴിഞ്ഞ നാല് ദിവങ്ങളില്‍ കുവൈത്തില്‍ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. മിത്രിഫില്‍ 54 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയപ്പോള്‍ മറ്റു മേഖലകളില്‍ ശരാശരി 52 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story