Quantcast

ഹജ്ജ് സീസണില്‍ ഇരുഹറം കാര്യാലയത്തിനുകീഴില്‍ സേവനത്തിനെത്തുക 15000 പേര്‍ 

MediaOne Logo

Subin

  • Published:

    31 May 2017 5:54 PM GMT

ഹജ്ജ് സീസണില്‍ ഇരുഹറം കാര്യാലയത്തിനുകീഴില്‍ സേവനത്തിനെത്തുക 15000 പേര്‍ 
X

ഹജ്ജ് സീസണില്‍ ഇരുഹറം കാര്യാലയത്തിനുകീഴില്‍ സേവനത്തിനെത്തുക 15000 പേര്‍ 

ഇസ്ലാമികത്തനിമയും ലോക മുസ്ലിംകള്‍ ആദരിക്കുന്ന ഇരുഹറമുകളുടെ സന്ദേശങ്ങളും ലോക സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്.

ഹജ്ജ് സീസണിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിനു കീഴില്‍ 15,000 ത്തിലധികം ജീവനക്കാര്‍ സേവന രംഗത്തുണ്ടാകുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുക. മതകാര്യ മന്ത്രാലയത്തിന്റെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി

ഇസ്ലാമികത്തനിമയും ലോക മുസ്ലിംകള്‍ ആദരിക്കുന്ന ഇരുഹറമുകളുടെ സന്ദേശങ്ങളും ലോക സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നത്തെുന്ന തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ ചെയ്തുവരുന്ന സേവനപ്രവര്‍ത്തനങ്ങളുടെ നേര്‍ ചിത്രങ്ങളും ഹജ്ജ് വേളയില്‍ ദൃശ്യമാകുമെന്നും ഡോ. സുദൈസ് പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുക, ആവശ്യമായ സഹായങ്ങളത്തെിക്കുക, തീര്‍ഥാടകര്‍ ലഭ്യമാക്കേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ബോധവത്കണവും മീഡിയാ പ്രചരണവും ചിട്ടപ്പെടുത്തുക, സേവന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നിവക്കാണ് മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. ഹജ്ജ് പഠന ക്‌ളാസുകള്‍ക്കും തീര്‍ഥാടകരുടെ സംശയ നിവാരണങ്ങള്‍ക്കും മത പണ്ഡിതന്മാരെ നിയോഗിച്ചിട്ടുണ്ട്. മതവിധികള്‍ തേടാന്‍ ഹറമിനുള്ളില്‍ ടെലിഫോണ്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും പരാതികള്‍ പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. മതകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഹജ്ജ് സംബന്ധിച്ച് ലക്ഷക്കണക്കിന് പുസ്തകങ്ങളും ലഘുലേഖകളും കാസറ്റുകളും ഫിലിമുകളും വിതരണം ചെയ്യാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 32ലധികം ലോക ഭാഷകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ബോധവത്കരണത്തിന് സാധ്യമായ മുഴുവന്‍ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നതായി മതകാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലുശൈഖ് പറഞ്ഞു.

TAGS :

Next Story