വ്യാവസായിക നഗരത്തിന്റെ നിര്‍മ്മാണത്തിനായി സൗദിയും തുര്‍ക്കിയും കൈകോര്‍ക്കുന്നു
18.8 കോടി റിയാല്‍ ചിലവിട്ട് മദീനയിലാണ് വ്യവസായിക നഗരം സ്ഥാപിക്കുന്നത്.
സൗദി അറേബ്യയും തുര്‍ക്കിയും കൈകോര്‍ക്കുന്ന പ്രഥമ വ്യാവസായിക നഗരത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്ന് മദീന ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി മുനീര്‍ മുഹമ്മദ് ബിന്‍ നാസിര്‍. 18.8 കോടി റിയാല്‍ ചിലവിട്ട് മദീനയിലാണ് വ്യവസായിക നഗരം സ്ഥാപിക്കുന്നത്.
സൗദിയിലെ വിശുദ്ധ നഗരികളിലൊന്നായ മദീനയില്‍ സ്ഥാപിക്കുന്ന പുതിയ വ്യവസായിക നഗരത്തില്‍ 3000 ഫാക്ടറികളുണ്ടാകും. തുര്‍ക്കിയിലെ ഇസ്തംബൂളിലേതിന് സമാനമായി വിവിധ വസ്തുക്കളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് മദീന ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി മുനീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ പറഞ്ഞു.
മദീന ചേംബര്‍ ഓഫ് കൊമേഴ്സ് തുര്‍ക്കിയിലെ ഗുസെല്ലര്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തുര്‍ക്കിയിലെ ഗെബ്സെ നഗരത്തിലും അമേരിക്കയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കമ്പനിക്ക് ശാഖകളും വ്യാവസായിക സംരംഭങ്ങളുമുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും സൗദി കമ്പനിയായിരിക്കും നിര്‍വഹിക്കുകയെന്നും മദീന ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കീഴില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സൌദി ഇന്റസ്ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റി നേതൃത്വം നല്‍കും 18.8 കോടി റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന ലോകനിലവാരത്തിലുള്ള വ്യവസായിക നഗരം എല്ലാ അര്‍ഥത്തിലും സൗദി - തുര്‍ക്കി സംയുക്ത സംരംഭമായിരിക്കും. വ്യവസായിക നഗരം യാഥാര്‍ഥ്യമാകുന്നതോടെ വന്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
Adjust Story Font
16

