ഖത്തര്‍ ജൈവായുധങ്ങളും രാസായുധങ്ങളും നിരോധിക്കുന്നു

ഖത്തര്‍ ജൈവായുധങ്ങളും രാസായുധങ്ങളും നിരോധിക്കുന്നു
മന്ത്രിസഭായോഗത്തിലാണ് ജൈവ രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും തടയുന്ന കരട് നിയമത്തിന്‍
ഖത്തറില്‍ ജൈവായുധങ്ങളും രാസായുധങ്ങളും നിരോധിക്കാനുള്ള നിയമം തയ്യാറാകുന്നു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ജൈവ രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും തടയുന്ന കരട് നിയമത്തിന്‍മേലുള്ള ചര്‍ച്ച നടന്നത്.
മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്ന ജൈവരാസായുധങ്ങളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന കരട് നിയമം സംബന്ധിച്ച് പ്രത്യേക ഉപദേശക സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ ഖത്തര്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. രാജ്യത്ത് ജൈവ രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈവശം വെക്കുന്നതിനും ഇറക്കുമതി കയറ്റുമതി എന്നിവയ്ക്കും കരട് നിയമപ്രകാരം നിരോധനമുണ്ട്. ജൈവ രാസായുധങ്ങളുടെ നിര്‍മ്മാണത്തിനും സംഭരണത്തിനും സഹായം ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി കെട്ടിടം നല്‍കുന്നതും രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ കൈമാറ്റം ചെയ്യുന്നതിനും വിലക്കുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന ജൈവരാസായുധങ്ങള്‍ക്കതിരായ കര്‍ശന വ്യവസ്ഥകളോടെയാവും നിയമം നടപ്പിലാക്കുക.
Adjust Story Font
16

