Quantcast

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്

MediaOne Logo

Subin

  • Published:

    4 Jun 2017 1:34 PM IST

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്
X

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്

വൈകിട്ട് 4 മണിമുതല്‍ രാത്രി 10 30 വരെ യുള്ള മേളയില്‍ ദിവസവും രാത്രി 8 മണിക്ക് നടക്കുന്ന വെടിക്കെട്ടാണ് പ്രവാസി കുടുംബങ്ങളെ പ്രധാനമായി ആകര്‍ഷിക്കുന്നത്...

എട്ടാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്. നേരത്തെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലും കതാറയിലുമായി നടന്നു വന്നിരുന്ന മേള ഈ വര്‍ഷം ഷെറാട്ടണ്‍ ദോഹ പാര്‍ക്കിലാണ് നടക്കുന്നത്. 11 ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേള ഏപ്രില്‍ എട്ടിന് സമാപിക്കും.

രുചിക്കൂട്ടുകളിലെ വൈവിധ്യം എന്ന തലക്കെട്ടിലാണ് എട്ടാമത് ഖത്തര്‍ ഇന്റര്‍ നാഷണല്‍ ഫുഡ്‌ഫെസ്റ്റിവല്‍ നടക്കുന്നത്. വിവിധ രാജ്യക്കാരുടെ രുചിവൈവിധ്യങ്ങള്‍ ഒരുക്കിയ മേളയിലേക്ക് ആദ്യ ദിവസം മുതല്‍ തന്നെ സന്ദര്‍ശകരുടെ തിരക്കായിരുന്നു. സ്വദേശി കുടുംബങ്ങളെ കൂടാതെ സൗദി അറേബ്യ, യു എ ഇ ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. വൈകിട്ട് 4 മണിമുതല്‍ രാത്രി 10 30 വരെ യുള്ള മേളയില്‍ ദിവസവും രാത്രി 8 മണിക്ക് നടക്കുന്ന വെടിക്കെട്ടാണ് പ്രവാസി കുടുംബങ്ങളെ പ്രധാനമായി ആകര്‍ഷിക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണശൈലി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ജൈവപോഷകവൈവിധ്യങ്ങള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ പ്രധാന ചതുര്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ഷോപ്പിങ് മാളുകളിലേയും ഭക്ഷണശാലകളും ഇത്തവണത്തെ മേളയിലുണ്ട്. ആകാശത്തെ അത്താഴ വിരുന്ന്, ഗാര്‍ഡന്‍ പിക്‌നിക്, ഫൈന്‍ ഡൈനിങ് എന്നിവയാണ് ഇത്തവണത്തെ പ്രത്യേകത. മുന്‍ വര്‍ഷത്തെപ്പോലെ തല്‍സമയ പാചക തീയേറ്റര്‍ ഇത്തവണയുമുണ്ട്. ഇന്ത്യന്‍ സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പാചക വിദഗ്ധരാണ് കുക്കിങ് തീയേറ്ററിലെത്തുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ എട്ടിന് മേള സമാപിക്കും.

Next Story