Quantcast

വെള്ളിത്തിരയോട് കൂട്ടുകൂടാന്‍ ഖത്തര്‍

MediaOne Logo

admin

  • Published:

    5 Jun 2017 7:50 PM IST

വെള്ളിത്തിരയോട് കൂട്ടുകൂടാന്‍ ഖത്തര്‍
X

വെള്ളിത്തിരയോട് കൂട്ടുകൂടാന്‍ ഖത്തര്‍

ഖത്തറില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ ആരംഭിക്കുന്നു.

ഖത്തറില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ ആരംഭിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനകം 200 തിയേറ്ററുകള്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തിയേറ്റുകളിലധികവും ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പ്ലക്‌സുകളായിരിക്കും.

2018 ഓടെ ഖത്തറില്‍ 23 ഇടങ്ങളിലായി 200 പുതിയ സിനിമാ തിയേറ്ററുകള്‍ കൂടി ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവയിലധികവും വിവിധ ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലക്‌സുകളാണ്. കഴിഞ്ഞ ആഴ്ചയാണ് അല്‍ഖോര്‍ മാളില്‍ മൂന്ന് തിയേറ്ററുകള്‍ കൂടി ആരംഭിച്ചത്. ഇതോടെ നിലവില്‍ ഖത്തറിലെ സിനിമാ സ്ക്രീനുകളുടെ എണ്ണം 54 ആയിട്ടുണ്ട്. ദോഹയിലും പരിസരങ്ങളിലും നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിവിധ മാളുകളില്‍ മാത്രമായി 131 തിയേറ്ററുകളാണ് തുടങ്ങാനിരിക്കുന്നത്. അബൂഹാമൂര്‍, വെസ്റ്റ് ബേ, അല്‍ വാബ്, ലുസൈല്‍, ഗറാഫ, ദയാന്‍, അല്‍ തുമാമ, മിര്‍ഖബ് എന്നിവിടങ്ങളിലെല്ലാം മള്‍ട്ടിപ്ളക്സുകളുള്ള മാളുകളാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഈ വര്‍ഷം തുറക്കുന്ന നാലു മാളുകളിലായി 59 സിനിമ സ്ക്രീനുകള്‍ കൂടി വരുന്നതോടെ സ്ക്രീനുകളുടെ എണ്ണം 113 ആകും. എസ്ദാന് സമീപം പുതുതായി തുറക്കുന്ന ഗള്‍ഫ് മാളില്‍ മാത്രം 13 സ്ക്രീനുകളുണ്ട്. മര്‍ഖിയ സ്ട്രീറ്റില്‍ പണി പുരോഗമിക്കുന്ന ത്വാര്‍ മാളില്‍ 12 സ്ക്രീനുകളും റയ്യാന്‍ സ്റ്റേഡിയത്തിന് സമീപമുള്ള മാള്‍ ഓഫ് ഖത്തറില്‍ 19 സ്ക്രീനുകളുമാണുണ്ടാവുക.

TAGS :

Next Story