Quantcast

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴ

MediaOne Logo

admin

  • Published:

    7 Jun 2017 10:36 AM GMT

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴ
X

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴ

നാഷണല്‍ മീഡിയ കൗൺസിലിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍ണയിക്കുന്ന നിയമവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുന്ന പുതിയ ഫെഡറല്‍ നിയമം പ്രഖ്യാപിച്ചു. നാഷണല്‍ മീഡിയ കൗൺസിലിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍ണയിക്കുന്ന നിയമവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളുടെയും മേല്‍നോട്ട ചുമതല നാഷണല്‍ മീഡിയ കൗൺസിലിനായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.

കുറ്റകൃത്യം നടത്താനും, കുറ്റാന്വേഷണം തടയാനും മറ്റുള്ളവരുടെ ഐ പി അഡ്രസ് ഉപയോഗിക്കുന്നതും, വ്യാജ ഐ പി അഡ്രസുണ്ടാക്കി പ്രവര്‍ത്തിക്കുന്നതും അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് സൈബര്‍ കുറ്റകൃത്യം സംബന്ധിച്ച പുതിയ ഫെഡറല്‍ നിയമം വ്യക്തമാക്കുന്നു. പിഴക്ക് പുറമെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‍യാനാണ് പുതിയ ഫെഡറല്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ മീഡിയ കൗൺസിലിന്റെ ഘടനയും അധികാരവും നിര്‍ണയിക്കുന്ന നിയമവും ഇതോടാപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാനിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിനായിരിക്കും കൗൺസിലിന്റെ പരമാധികാരം. ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കും. ഇവര്‍ നിശ്ചയിക്കുന്ന ഡയറക്ടര്‍ ജനറലായിരിക്കും കൗൺസിലിന്റെ ഔദ്യോഗിക പ്രതിനിധി. യു എ ഇയിലെ മാധ്യമങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും, മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതുമെല്ലാം ഈ കൗൺസിലിന്റെ ചുമതലയാണ്. രാജ്യത്തെ മാധ്യമങ്ങളും മീഡിയാ ഫ്രീസോണുകളും നാഷണല്‍ മീഡിയ കൗൺസിലിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് നിയമം വ്യക്തമാക്കുന്നു.

TAGS :

Next Story