Quantcast

ഈ വര്‍ഷത്തെ ഹജ്ജ് പ്ലാനിന് ഹജ്ജ് കമ്മിറ്റി മേധാവിയുടെ അംഗീകാരം

MediaOne Logo

Jaisy

  • Published:

    14 Jun 2017 6:50 AM GMT

ഈ വര്‍ഷത്തെ ഹജ്ജ് പ്ലാനിന് ഹജ്ജ് കമ്മിറ്റി മേധാവിയുടെ അംഗീകാരം
X

ഈ വര്‍ഷത്തെ ഹജ്ജ് പ്ലാനിന് ഹജ്ജ് കമ്മിറ്റി മേധാവിയുടെ അംഗീകാരം

തീര്‍ഥാടകരുടെ സേവനത്തിന് 17,000 സൈനികര്‍ പുണ്യനഗരിയിലുണ്ടാവുമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ അല്‍അംറ് പറഞ്ഞു

ഈ വര്‍ഷത്തെ ഹജ്ജ് പ്ലാന്‍ സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അംഗീകരിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ സേവനത്തിന് 17,000 സൈനികര്‍ പുണ്യനഗരിയിലുണ്ടാവുമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ അല്‍അംറ് പറഞ്ഞു.

തീര്‍ഥാടകര്‍ സുരക്ഷിതമായും സമാധാനത്തോടെ ഹജ്ജ് അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ വര്‍ഷത്തെ പരിചയവും പാഠവും മുന്‍നിര്‍ത്തിയാണ് പുതിയ പ്ളാന്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ അല്‍അംറ് പറഞ്ഞു. സ്ഥിരം സേവനത്തില്‍ നിയമിക്കുന്ന 17,000 സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിന് സജ്ജമായിരിക്കും. 3,000ലധികം സൈനിക, സുരക്ഷ ഉപകരണങ്ങള്‍ സുരക്ഷക്കായി ഉപയോഗിക്കും.

അപ്രതീക്ഷിതമായുണ്ടാവുന്ന വിപത്തുകളോ പ്രതിസന്ധിയോ നേരിടാന്‍ ആവശ്യമായ പരിശീലനം സൈനികര്‍ക്ക് നല്‍കും. പ്രത്യേകമായ 13 അപകട സാധ്യതാസാഹചര്യങ്ങള്‍ മുന്നില്‍കണ്ടാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ കാരണത്താലുണ്ടാവുന്ന പ്രതികൂല സാഹചര്യവും കാലവിപത്തുകളും നേരിടാവും സുരക്ഷസേന സജ്ജമായിരിക്കും. മക്ക, മദീന, മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യ നഗരങ്ങള്‍ക്ക് പുറമെ മക്കയിലേക്കും മദീനയിലേക്ക് കരമാര്‍ഗം എത്തുന്നവര്‍ പ്രവേശിക്കുന്ന വിവിധ കവാടം മുതല്‍ സുരക്ഷ സേനയുടെ സേവനം ലഭ്യമായിരിക്കും. സുരക്ഷ വിഷയങ്ങള്‍ അറിയിക്കാന്‍ 911 എന്ന ഏകീകൃത നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മേധാവി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story