Quantcast

ദര്‍ബ് സായിയിലേക്ക് സന്ദര്‍ശകരുടെ തിരക്ക്

MediaOne Logo

Khasida

  • Published:

    25 Jun 2017 1:24 AM IST

ദര്‍ബ് സായിയിലേക്ക് സന്ദര്‍ശകരുടെ തിരക്ക്
X

ദര്‍ബ് സായിയിലേക്ക് സന്ദര്‍ശകരുടെ തിരക്ക്

പാട്ടും താളമേളവും പരമ്പരാഗത നൃത്തവുമെല്ലാം കൊണ്ട് വര്‍ണാഭമായ ദേശീയദിനാഘോഷത്തിനാണ് ദര്‍ബ് അല്‍ സായി സാക്ഷിയാകുന്നത്

ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അല്‍സദ്ദിലെ ദര്‍ബ് സായി മൈതാനിയിലൊരുക്കിയ ആഘോഷ കൂടാരങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക്. പാരമ്പര്യ വിനോദങ്ങള്‍ക്കും അമ്യൂസ്‌മെന്റ് വിസ്മയങ്ങള്‍ക്കും ഇടം നല്‍കുന്ന ദര്‍ബ് സായിയില്‍ ഡിസംബര്‍ 20 വരെ ആഘോഷങ്ങള്‍ നടക്കും.

ഡിസംബര്‍ 18ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിലേക്ക് രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാനായി ദര്‍ബ് സായിയില്‍ നേരത്തെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വിനോദ പരിപാടികള്‍ക്ക് പുറമെ, അറബ് പാരമ്പര്യ ജീവിതരീതികള്‍ പരിചയപ്പെടാനും ദര്‍ബ് സായിയില്‍ അവസരമുണ്ട്. കുട്ടികള്‍ക്കായി കുതിര സവാരിയും അമ്യൂസ്‌മെന്റ് റൈഡുകളുമൊരുക്കിയ ആഘോഷ നഗരിയില്‍ സ്വദേശി കുടുംബങ്ങളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

സ്വദേശികള്‍ കൂടുതലായെത്തിയ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രവാസി കുടുംബങ്ങളും ദര്‍ബ്‌സായി ആഘോഷനഗരിയില്‍ ഉല്ലസിക്കാനായെത്തുന്നു. വൈകുന്നേരം മൂന്ന് മണിയോടെ സജീവമാകുന്ന ഉല്ലാസ കൂടാരങ്ങള്‍ രാത്രിയോടെ ജനനിബിഢമാകും. രാത്രി 10 മണി വരെയാണ് പരിപാടികള്‍ നടക്കുക.

പാട്ടും താളമേളവും പരമ്പരാഗത നൃത്തവുമെല്ലാം കൊണ്ട് വര്‍ണാഭമായ ദേശീയദിനാഘോഷത്തിനാണ് ദര്‍ബ് അല്‍ സായി സാക്ഷിയാകുന്നത്. ഡിസംബര്‍ 20 വരെ ആഘോഷങ്ങള്‍ നടക്കും. ദേശീയ ദിനം കഴിഞ്ഞാലും ഡിസംബര്‍ 20 വരെ ഈ ആഘോഷ നഗരി ജനനിബിഢമായിരിക്കും. ഡിസംബര്‍ 17 വൈകിട്ട് സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം.

Next Story