ഖത്തറില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഖത്തര്‍ ചാരിറ്റി

ഖത്തറില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഖത്തര്‍ ചാരിറ്റി
ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കിടയില്‍ ശൈത്യകാല വസ്ത്രങ്ങള്‍ നല്‍കിയും വിനോദ പരിപാടികള്‍ സംഘടിപ്പിച്ചും, സൗജന്യ വൈദ്യ പരിശോധന ഉറപ്പുവരുത്തിയുമാണ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍
ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കിടയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ് ഖത്തര്‍ ചാരിറ്റി. ശൈത്യകാല വസ്ത്രങ്ങള്‍ നല്‍കിയും വിനോദ പരിപാടികള്‍ സംഘടിപ്പിച്ചും, സൗജന്യ വൈദ്യ പരിശോധന ഉറപ്പുവരുത്തിയുമാണ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ശഹാനിയയിലെ ഒറ്റപ്പെട്ട ക്യാമ്പില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 150 ഓളം തൊഴിലാളികള്‍ പങ്കെടുത്തു. ശഹാനിയയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറി ഖലീഫ മുഹമ്മദ് അല്‍ മാലികിയെന്ന സ്വദേശി പ്രമുഖന്റെ വിശ്രമകേന്ദ്രത്തിലാണ് സാധാരണ തൊഴിലാളികള്‍ക്കായുള്ള ഖത്തര്‍ ചാരിറ്റിയുടെ ക്യാമ്പ് സംഘടിപ്പിച്ചത്.
റഅയാനാ എന്ന തലക്കെട്ടില്‍ മുനിസിപ്പാലിറ്റി വകുപ്പുമായി സഹകരിച്ച് നടത്തി പരിപാടിയില്‍ തൊഴിലാളികള്‍ക്കായി ശൈത്യകാല വസ്ത്രങ്ങളും ഫസ്റ്റ്എയ്ഡ് കിറ്റുകളും സൗജന്യമായി നല്‍കി. തൊഴിലാളികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കായിക മത്സരങ്ങളും വിനോദ പരിപാടികളും നടന്നത്. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ പരിശോധനകളും, ഖത്തര്‍ റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ പരിപാടികളും നടന്നു. ഖത്തര്‍ ചാരിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവയുടെ സഹകരണത്തിലാണ് വിവിധ പരിപാടികള്‍ നടന്നത്.
Adjust Story Font
16

