Quantcast

ധാര്‍മിക വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കം

MediaOne Logo

Jaisy

  • Published:

    26 Jun 2017 12:45 PM GMT

ധാര്‍മിക വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കം
X

ധാര്‍മിക വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കം

ധാര്‍മിക ശിക്ഷണത്തിലൂടെ ശക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി

സ്കൂള്‍ പാഠ്യക്രമത്തില്‍ ധാര്‍മിക വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കം. ധാര്‍മിക ശിക്ഷണത്തിലൂടെ ശക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി കിരീടാവകാശിയുടെ കാര്യാലയം വിദ്യാഭ്യാസ മന്ത്രാലയം, അബൂദബി വിദ്യാഭ്യാസ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

ധാര്‍മികത, വ്യക്തിത്വം, സാമൂഹിക വികസനം, സംസ്കാരവും പാരമ്പര്യവും, പൗരബോധം, അവകാശങ്ങളും കടമകളും തുടങ്ങിയവയാണ് പ്രധാനമായും വിഷയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യു.എ.ഇയുടെ സാംസ്കാരികാസ്തിത്വം, ആചാരങ്ങള്‍, പാരമ്പര്യം എന്നിവ ഉള്‍ക്കൊണ്ട് ധാര്‍മിക വിദ്യാഭ്യാസ വിഷയം തയാറാക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സങ്കീര്‍ണ സാങ്കതേിക ജ്ഞാനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അപ്പുറം ഒരു രാജ്യം എങ്ങനെയാണ് അതിന്റെ മൂല്യങ്ങളെയും ധാര്‍മികയെയും സംരക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിന്റെ ഔന്നത്യം തീരുമാനിക്കപ്പെടുകയെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി. ധാര്‍മിക പഠനം ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്.

TAGS :

Next Story