സിബിഎസ്ഇ മീറ്റില്‍ രണ്ടാം തവണയും കിരീടം നേടി ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍

സിബിഎസ്ഇ മീറ്റില്‍ രണ്ടാം തവണയും കിരീടം നേടി ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍
തുടര്‍ച്ചയായി രണ്ട് സിബിഎസ്ഇ നാഷനല്‍ അത്‌ലറ്റിക് മീറ്റുകളില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് എന്നതിലൂടെ ഗള്‍ഫില്‍ ഈ നേട്ടം കൈവരിച്ച ഏക സ്‌കൂളെന്ന ബഹുമതിക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അര്‍ഹമായതായി പ്രിന്‍സിപ്പാള്‍ എം എച്ച് ഖാന്‍ പറഞ്ഞു. ..
കായിക മികവിന്റെ തിളക്കത്തില്‍ ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍. സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുന്നത്. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും സിബിഎസ്ഇ അംഗീകാരമുള്ള 2400ഓളം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുമായി മാറ്റുരച്ചാണ് വഡോദരയില്‍ നടന്ന സിബിഎസ്ഇ മീറ്റില്‍ സ്‌കൂള്‍ ചാംപ്യന്‍മാരായത്.
കായിക രംഗത്ത് അഭിമാനാര്‍ഹമായ നേട്ടമാണ് സ്‌കൂളിന്റേതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ട് സിബിഎസ്ഇ നാഷനല്‍ അത്‌ലറ്റിക് മീറ്റുകളില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് എന്നതിലൂടെ ഗള്‍ഫില്‍ ഈ നേട്ടം കൈവരിച്ച ഏക സ്‌കൂളെന്ന ബഹുമതിക്ക് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ അര്‍ഹമായതായി പ്രിന്‍സിപ്പാള്‍ എം എച്ച് ഖാന്‍ പറഞ്ഞു.
നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടുന്ന കുട്ടികള്‍ക്ക് അതത് അധ്യയന വര്‍ഷത്തെ ഫീസില്‍ പൂര്‍ണമായും ഇളവ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കാഷിഫ് ജലീല്‍, പ്രിന്‍സിപ്പാള്‍ എം എച്ച് ഖാന്‍, ഇഷാം (സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഡയറക്ടര്‍), എ പി ഖലീല്‍, അക്്ബര്‍ അലി, സ്റ്റീസണ്‍ കെ മാത്യു, അന്‍വര്‍, നാഗേശ്വര്‍ റാവു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

