Quantcast

സൌദി ബഖാല സ്വദേശിവത്കരണം അന്തിമ ഘട്ടത്തില്‍

MediaOne Logo

Jaisy

  • Published:

    26 July 2017 7:43 AM GMT

സൌദി ബഖാല സ്വദേശിവത്കരണം അന്തിമ ഘട്ടത്തില്‍
X

സൌദി ബഖാല സ്വദേശിവത്കരണം അന്തിമ ഘട്ടത്തില്‍

സ്വദേശികളെ ആകര്‍ഷിക്കുന്ന, സ്വദേശി യുവാക്കളും യുവതികളും മുന്നോട്ടുവരുന്ന ജോലികള്‍ക്കാണ് സ്വദേശിവത്കരണത്തില്‍ പ്രാമുഖ്യം നല്‍കുക

സൗദിയിലെ ബഖാലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം അന്തിമ ഘട്ടത്തിലെത്തിയെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. ബഖാലകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഏതെങ്കിലും തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മുമ്പ് ആ തസ്തികകളിലേക്ക് ആവശ്യമായത്രയും സ്വദേശി തൊഴിലന്വേഷകരുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴില്‍ മന്ത്രാലയത്തിന്റെ ബാധ്യതയാണ്. സ്വദേശികളെ ആകര്‍ഷിക്കുന്ന, സ്വദേശി യുവാക്കളും യുവതികളും മുന്നോട്ടുവരുന്ന ജോലികള്‍ക്കാണ് സ്വദേശിവത്കരണത്തില്‍ പ്രാമുഖ്യം നല്‍കുക. ബഖാലകളിലെയും ചില്ലറ വില്‍പന കേന്ദ്രങ്ങളിലെയും സ്വദേശിവത്കരണത്തിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത്രയും പേര്‍ ഈ രംഗത്ത് തൊഴിലന്വേഷകരായി രംഗത്തുണ്ടെന്ന് മന്ത്രാലയത്തിന് ഉറപ്പിക്കാനായിട്ടില്ല. അതിനാല്‍ തന്നെ ബഖാലകളിലെ സ്വദേശിവത്കരണത്തില്‍ മന്ത്രാലയം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

TAGS :

Next Story