റിഥം 2017; യൂത്ത്‌ഫോറം ഖത്തറില്‍ കലോത്സവം സംഘടിപ്പിച്ചു

- Published:
29 July 2017 12:04 AM IST

റിഥം 2017; യൂത്ത്‌ഫോറം ഖത്തറില്‍ കലോത്സവം സംഘടിപ്പിച്ചു
വിവിധ മേഖലകളില്‍ നടന്ന പരിപാടികളില്‍ രചനാമത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും അരങ്ങേറി
റിഥം 2017 എന്ന പേരില്‍ യൂത്ത്‌ഫോറം ഖത്തറില്‍ കലോത്സവം സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ നടന്ന പരിപാടികളില്‍ രചനാമത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. സ്‌നേഹത്തിന് സൗഹാര്‍ദ്ദത്തിന് യുവതയുടെ കര്‍മ്മസാക്ഷ്യം എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറില്‍ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായാണ് മദീന ഖലീഫ മേഖല കലോത്സവം സംഘടിപ്പിച്ചത്.
സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന പരപാടിയില്‍ യുവാക്കളുടെ സജീവ സാന്നിദ്ധ്യമാണ് കാണാനായത് . റിഥം 2017 എന്ന പേരില്‍ പ്രീ ഇവന്റ് നോണ്‍ സ്റ്റേജ് ഇനങ്ങളിലായി 18 മത്സരങ്ങളും മറ്റു സ്റ്റേജിനങ്ങളും അരങ്ങേറി . ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ യര്‍മൂഖ് ഏരിയയാണ് ചാമ്പ്യന്‍മാരായത് .
ലക്ത അല്‍ സദ്ധ് എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റിഥം ജനറല്‍ കണ്‍വീനര്‍ ഷാബിര്‍ ഹമീദ് , പ്രോഗ്രാം കണ്‍വീനര്‍ ഷബീബ് അബ്ദുറസാഖ് കരീം ഗ്രാഫി കക്കോവ് , സുഹൈല്‍ അബ്ദുല്‍ ജലീല്‍ , സുനീര്‍ പുതിയോട്ടില്‍ , അബൂ ബക്കര്‍ പട്ടാമ്പി , നജമല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതത്വം നല്‍കി .
Adjust Story Font
16
