ബഹ്റൈനിൽ പ്രവാസി പ്രതിനിധി സംഗമം നടന്നു

ബഹ്റൈനിൽ പ്രവാസി പ്രതിനിധി സംഗമം നടന്നു
പ്രവാസി മലയാളി ഫെഡറേഷന്‍റ ജി.സി.സി തല പ്രതിനിധി സംഗമം ബഹ്റൈനില്‍ നടന്നു
പ്രവാസി മലയാളി ഫെഡറേഷന്‍റ ജി.സി.സി തല പ്രതിനിധി സംഗമം ബഹ്റൈനില്‍ നടന്നു. വിവിധ പ്രവാസി പ്രശ്നങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. വ്യത്യസ്ത ദേശങ്ങളിൽ താമസിക്കുന്ന പ്രവാസികൾ ഒത്തു ചേർന്ന പ്രവാസി മലയാളി ഫെഡറേഷൻ സമ്മേളനം ശ്രീലേഖ ഐ.പി.എസാണ് ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളില്‍ അറിയാതെ പെട്ടുപോയ നിരവധിപേരാണ് നമ്മുടെ ജയിലുകളില്‍ കഴിയുന്നതെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം പ്രവാസികള്‍ ആലോചിക്കണമെന്നും ശ്രീലേഖ പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡെയിസ് ഇടിക്കുള വിഷയം അവതരിപ്പിച്ചു. ആരോഗ്യ ബോധവത്കരണ സെമിനാറില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ.വി.പി.ഗംഗാധരന്‍ സംസാരിച്ചു.
ബാങ് സാങ് തായ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയായി. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയടക്കമുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയില്‍ പ്രവാസി സമ്മാന്‍ ജേതാവ് വി.കെ.രാജശേഖരന്‍ പിള്ള, സി.രാജന്‍, മുഹമ്മത് റഫീഖ്, ലത്തീഫ് പയ്യോളി, അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു.ജോര്‍ജ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പി.കെ.വേണുഗോപാല്‍ സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. ഷാഹിത കമാല്‍ സമാപന സമ്മേളനം നിയന്ത്രിച്ചു. കലാപരിപാടികളും അരങ്ങേറി.
Adjust Story Font
16

