Quantcast

ജോലിവാഗ്ദാനം വിശ്വസിച്ച് സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയ 14 മലയാളികള്‍ ദുരിതത്തില്‍

MediaOne Logo

Damodaran

  • Published:

    3 Aug 2017 8:30 AM GMT

പെരിന്തല്‍മണ്ണയിലെ ഒരു ട്രാവല്‍സ് ഒന്നരലക്ഷം രൂപയാണ് ഇവരില്‍ നിന്ന് വിസക്കായി കൈപറ്റിയത്. കാറ്ററിംഗ് കന്പനിയില്‍ ജോലി നല്‍കാം

ജോലിവാഗ്ദാനം വിശ്വസിച്ച് സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയ 14 മലയാളികള്‍ ദുരിതത്തില്‍ കഴിയുന്നു. മലപ്പുറം, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായത്. പെരിന്തല്‍മണ്ണയിലെ ഒരു ട്രാവല്‍സ് ഒന്നരലക്ഷം രൂപയാണ് ഇവരില്‍ നിന്ന് വിസക്കായി കൈപറ്റിയത്. കാറ്ററിംഗ് കന്പനിയില്‍ ജോലി നല്‍കാം എന്നായിരുന്നു വാഗ്ദാനം.

ഈമാസം മൂന്നിനാണ് മലപ്പുറം, വയനാട് ജില്ലക്കാരായ പതിനാലുപേര്‍ ജോലിക്കായി ട്രാവല്‍സുകാര്‍ നല്‍കിയ സന്ദര്‍ശകവിസയില്‍ ദുബൈയില്‍ വിമാനമിറങ്ങിയത്. കൊച്ചിയില്‍ നിന്ന് ചെന്നൈവഴി ദുബൈയിലെത്തിയ ഇവരെ സ്വീകരിക്കാന്‍ ഉറപ്പ് നല്‍കിയ പ്രകാരം ആരുമെത്തിയില്ല. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. വിസക്കായി നാട്ടില്‍ നിന്ന് മെഡിക്കല്‍ പരിശോധന ആവശ്യമില്ലാത്ത രാജ്യമാണ് യു എ ഇ. എന്നാല്‍ ഇവരില്‍ നിന്ന് മൂവായിരത്തിലേറെ രൂപ ഈടാക്കി മെഡിക്കല്‍ പരിശോധന നടത്തിയതിന്റെ രേഖകളുണ്ട്.

14 മലയാളികള്‍ക്ക് പുറമെ, ഇതേരേഖകളുമായി ഒരു യു പി സ്വദേശിയും തട്ടിപ്പിനിരയായിട്ടുണ്ട്. ഷാര്‍ജയില്‍ എന്തുചെയ്യണമെന്നറിയാതെ രാത്രി പെരുവഴിയിലായി പോയ ഇവരിപ്പോള്‍ പ്രവാസി ഇന്ത്യ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. പണം കൈപറ്റിയവരില്‍ സമ്മര്‍ദ്ധം ചെലുത്തി ജോലി തരപ്പെടുത്താനോ, അല്ലാത്തപക്ഷം ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനോയുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

TAGS :

Next Story